Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

യാത്ര നടത്തി ശ്രീകണ്ഠൻ നായർ ഒടുവിൽ സ്ഥാനാർഥിയാകുമോ…?

എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി ജാഥകളും യാത്രകളും രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നമ്മുടെ കേരളത്തിൽ നിരന്തരം നടക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ കാലക്രമേണ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരങ്ങളേക്കാൾ വലിയ മത്സരമാണ് മുൻനിര വാർത്താചാനലുകൾ തമ്മിൽ നടത്തുന്നത്. ചെറിയ മത്സരം ഒന്നുമല്ല. പൊരിഞ്ഞ പോരാട്ടമാണ് വാർത്താചാനലുകൾ പരസ്പരം നടത്തുന്നത്. ചാനലുകളുടെ തലതൊട്ടപ്പൻ സ്ഥാനം ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നെങ്കിലും വിട്ടുകൊടുക്കുവാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ബാർക്ക് റേറ്റിങ്ങുകൾ പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെയാണ്. ഒന്നാം സ്ഥാനത്തെ വെല്ലുവിളിച്ച് ഒരുതവണ മാത്രമാണ് റിപ്പോർട്ടർ ടിവി […]
Read more

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.തൃശൂർ കയ്പമംഗലം സിപിഎം ലോക്കല്‍ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്. നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.
Read more

തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷം ?

ഭരണം കിട്ടിയാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയൊള്ളൂ എന്ന ചിന്ത പോലും ഇല്ലാത്ത പോക്കാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടേത്. കോൺഗ്രസ്സ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചും, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയും കോൺഗ്രസ്സ് ദേശീയ നേതൃത്വം അണികൾക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഫലം കാണുന്നില്ലെന്ന് വേണം പറയുവാൻ. കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് പിണറായി വിജയൻ 2021ൽ ഭരണ തുടർച്ച നേടിയിരുന്നത്. ഈ അസാധാരണ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനും […]
Read more

രാജ്യസഭയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു. ബംഗാളിൽ സിപിഎം ഭരണത്തിലാണ് ഏറ്റവും രൂക്ഷമായ കലാപങ്ങൾ ഉണ്ടായത്. സിപിഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചു. ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടുദിവസം […]
Read more

ബിജെപിയ്ക്കിഷ്ടം ഇടത് തുടർഭരണം….

സംസ്ഥാനം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇടത് മുന്നണി തന്നെ വീണ്ടും അധികാരത്തിൽ എത്തുന്നതാണ് ബിജെപിയ്ക്കിഷ്ടം. രാജ്യത്ത് ബിജെപി ഇന്ന് ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളും ഒരുകാലത്ത് കോൺഗ്രസ് ഭരിച്ചിരുന്നതാണ്. ഭരിച്ചിരുന്നു എന്നു മാത്രമല്ല, കോൺഗ്രസ് മാത്രം അടക്കിവാണിരുന്ന സംസ്ഥാനങ്ങളിലാണ് ബിജെപി ഇന്ന് കരുത്തോടെ മുന്നേറുന്നതെന്ന് വേണം പറയുവാൻ. എല്ലാ സ്ഥലത്തും ബിജെപിക്ക് മുൻപിൽ പ്രതിസന്ധിയായി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പൊതുവേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വേരില്ലെങ്കിലും ഒട്ടും പ്രാധാന്യമില്ലാത്ത സംസ്ഥാനം കേരളമാണ്. അതിനൊരു മാറ്റം ആഗ്രഹിക്കുന്ന […]
Read more

മതവിദ്വേഷ പരാമർശം: വിവാദത്തിൽ ഖേദപ്രകടനം നടത്തി മൂവാറ്റുപുഴയിലെ സിപിഎം നേതാവ്

കൊച്ചി: മതവിദ്വേഷ പരാമര്‍ശവുമായി മൂവാറ്റുപുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമർശം. പരാമർശം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തി. കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് കമന്റായാണ് ഫ്രാന്‍സിസിന്റെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിനെ തള്ളി പാര്‍ട്ടി രംഗത്തെത്തി. ഫ്രാന്‍സിസിന്റെ കമന്റ് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ വര്‍ഗീയശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് […]
Read more

ടി.ആർ രഘുനാഥൻ സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്.മുൻ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. രഘുനാഥൻ നിലവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവർത്തിക്കുന്നു. കൊല്ലത്ത് വച്ച്‌ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രഘുനാഥനെ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.
Read more

എൻസിപിഎസിന് അന്ത്യകൂദാശ കൊടുക്കാൻ തോമസ് കെ തോമസ്..?

കോൺഗ്രസിലെ തെറ്റായ സമീപനങ്ങളും കുടുംബാധിപത്യവും ഒക്കെയായിരുന്നു കോൺഗ്രസ്-എസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എസ് എന്നാൽ ഒരുകാലത്ത് സംശുദ്ധ കോൺഗ്രസ് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ആ സംശുദ്ധ കോൺഗ്രസുകാരാണ് പിന്നീട് എൻസിപിക്കാർ ആയതും, അതിൽ ചിലർ ഇപ്പോൾ രൂപമാറ്റം സംഭവിച്ച് എൻസിപി-എസ് ആയതും. പാർട്ടി തുടങ്ങിയ ഇടത്ത് ഉണ്ടായിരുന്ന സംശുദ്ധത ഒന്നും ഇന്നത്തെ എൻസിപി-എസിന് ഇല്ല. തീർത്തും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഒരു സെറ്റപ്പ് മാത്രമാണ് ഇപ്പോൾ എൻസിപി-എസ്. വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് […]
Read more

ടി എൻ പ്രതാപൻ സിപിഎമ്മിലേക്ക്…

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്. ഇടതുമുന്നണി ആകട്ടെ കേവലം ഒറ്റ സീറ്റിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. സ്വാഭാവികമായും ഒരൊറ്റ സീറ്റിൽ മാത്രം വിജയിച്ച സിപിഎമ്മിനെ അത് വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുവന്ന് എത്തിക്കുമെന്ന് പലരും പറഞ്ഞെങ്കിലും പ്രതിസന്ധിയും തർക്കങ്ങളും കണ്ടത് കോൺഗ്രസിലാണ്. 18 ഇടങ്ങളിലും വിജയിച്ച പാർട്ടിയിൽ രണ്ടിടങ്ങളിലെ തോൽവി വലിയ കലഹത്തിന് വഴിവച്ചു. ആലത്തൂരിൽ രമ്യാ ഹരിദാസ് പരാജയപ്പെട്ടത് സ്വന്തം കയ്യിലിരിപ്പു കൊണ്ടാണെന്ന് പാർട്ടിക്കാർ തന്നെ […]
Read more

കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന് വീണ്ടും ഇ.ഡി സമന്‍സ്‌

കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സമന്‍സ് അയച്ചു. ലോക്‌സഭ നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. നേരത്തെ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer