കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒന്നാം വാര്‍ഡിനെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കം. സിപിഐക്ക് നല്‍കിയ സീറ്റില്‍ സിപിഐഎം വാട്‌സ്ആപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഐക്ക് വിട്ട് നല്‍കിയ ഒന്നാം വാര്‍ഡിലാണ് സിപിഐഎമ്മിലെ ഒരു വിഭാഗം ഇന്നലെ രാത്രിയില്‍ ഒതയോത്ത് വിജയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
നേതൃത്വത്തെ തള്ളിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഐ നാദാപുരം ലോക്കല്‍ സെക്രട്ടറി ദിനേശനെയാണ് നേതൃത്യം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിനേശന്‍ തന്നെ മത്സരിക്കുമെന്ന് സിപിഐ, സിപിഐഎം പ്രാദേശിക നേതൃത്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.




