സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം: സര്‍ക്കാരിന് കനത്ത തിരിച്ചടി

ബിനുകൃഷ്ണ /സബ് എഡിറ്റർ ഡല്‍ഹി: അന്തരിച്ച സിപിഐഎം നേതാവും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയുമായ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018 ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു രാമചന്ദ്രന്‍നായരുടെ മകനായ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ […]
Read more

സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സമയപരിധി ഡിസംബര്‍ 14 വരെ

ബിനുകൃഷ്ണ /സബ് എഡിറ്റർ സൗജന്യ ആധാര്‍ അപ്ഡേഷന് സമയപരിധി നിശ്ചയിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡിസംബര്‍ 14 വരെ ആണ് സൗജന്യ ആധാർ അപ്ഡേഷന്‍ ഇനി സാധ്യമാകുക. പേര്, വിലാസം, ജനനത്തീയതി എന്നിവയുള്‍പ്പെടെയുള്ള ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. പുതുക്കാതെ 10 വര്‍ഷത്തിലേറെയായ ആധാർ വിവരങ്ങൾ ഉപയോക്താക്കൾ പുതുക്കണം. ഡിസംബര്‍ 14 ന് ശേഷമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ ഓരോ അപ്ഡേറ്റുകള്‍ക്കും 50 രൂപ ഫീസ് ഈടാക്കാനും തീരുമാനം ആയിട്ടുണ്ട്.
Read more

ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണമെന്ന് കെ.സുരേന്ദ്രൻ

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് […]
Read more

വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും: ഡോ. ആർ ബിന്ദു

കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം […]
Read more

അന്വേഷണം അട്ടിമറിച്ച് എഡിഎമ്മിന്റെ കുടുംബത്തെ വഞ്ചിച്ചു: കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ഉള്‍പ്പെട്ട സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പിപി ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഐഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തില്‍ സിപിഐഎമ്മിന് […]
Read more

നവീന്‍ ബാബുവിന്റേത് കൊലപാതകമാകാം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം ഉണ്ടെന്നും ആത്മഹത്യയെന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിൽ പൊലീസിന് വീഴ്ചയുണ്ടായി. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യമായ അന്വേഷണം […]
Read more

ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഇനിയില്ല: വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ താൻ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് ഒഴിഞ്ഞ അധ്യക്ഷ പദവിയിലേക്ക് ഇനി തിരിച്ചുവരില്ല. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് താൻ അല്ലെന്നും അത് നിലവിലെ സംസ്ഥാന അധ്യക്ഷന്റെ ചുമതല ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട്ടെ തോൽവിയുടെ ധാര്‍മ്മിക ഉത്തവാദിത്വം പ്രസിഡന്റായ […]
Read more

ക‍ര്‍ണാടക കോണ്‍ഗ്രസിന്

ബംഗളൂരു : കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. കർണാടക ഉറ്റുനോക്കിയ, തിളച്ചു മറിഞ്ഞ പ്രചാരണം നടന്ന ചന്നപട്ടണവും കയ്യടക്കി കോൺഗ്രസ്. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കായിരുന്നു ചന്നപട്ടണത്ത് മത്സരം. ഷിഗാവ് മണ്ഡലവും പിടിച്ചെടുത്ത കോൺഗ്രസ്, സന്ദൂർ നിലനിർത്തുകയും ചെയ്തു. ജെ.ഡി.എസിന്‍റെ കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിച്ച കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ സി.പി യോഗേശ്വർ വിജയിച്ചു. ബി.ജെ.പിയിൽ നിന്ന് […]
Read more

പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : പാലക്കാട് ചരിത്രഭൂരിപക്ഷത്തോടെ മിന്നും വിജയം സ്വന്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പാലക്കാട് യുഡിഎഫിന്റെ വിജയക്കൊടിപാറിച്ചിരിക്കുന്നത്. വരത്തെനെന്ന വിളിപ്പേരില്‍ തുടങ്ങിയ പോരാട്ടം ഇന്ന് അതിശയകരമായ വിജയത്തിളക്കത്തില്‍ എത്തി നില്‍ക്കുകയാണ്. ചോദ്യമെന്തായാലും കൃത്യമായ ഉത്തരത്തിലൂടെ രാഹുല്‍ പാലക്കാടിലെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയതിന്റെ ഉത്തമ ഉദാഹരണമാണ് വമ്പിച്ച ഈ ഭൂരിപക്ഷം. 58,389 വോട്ടുകളാണ് രാഹുല്‍ നേടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ […]
Read more

പാലക്കാട് താമര അപ്രതീക്ഷമാകുന്നു

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏഴ് റൗണ്ട് വരെ മാറി മാറി നിന്ന ലീഡ് നില ഇപ്പോള്‍ രാഹുലിന് മാത്രം സ്വന്തമായിരിക്കുകയാണ്. പതിനയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നിലയിൽ മുന്നിലായികഴിഞ്ഞു രാഹുൽ. 15294 വോട്ട് മുന്നിലാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിഞ്ഞിട്ടില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.