Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

ഗുണ്ടാപിരിവ് പണം നൽകിയില്ല; സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പത്തനംതിട്ട തിരുവല്ലയിൽ ഫ്രെബുവരി 1 നായിരുന്നു സംഭവം. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് 3.30ന് സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ […]
Read more

42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. കാറിന്‍റെ […]
Read more

കുട്ടികളുടെ അശ്ശീല വീഡിയോ ശേഖരിച്ച് പ്രചരിപ്പിച്ച യുവാവിൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കുട്ടികളുടെ അശ്ലീല വീഡിയോകൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് നിയമം നിലവിലിരിക്കെ കഴിഞ്ഞ ജനുവരി 1നും, ഫെബ്രുവരി 5നും ഇടക്ക് അമ്പായത്തോട് പുത്തൻവീട്ടിൽ സ്വദേശിയായ യുവാവ് തൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോൺ പിടികൂടി യുവാവിനെതിരെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്ത കേസെടുത്തു. Bit Torrent അപ്ലിക്കേഷൻ പോലുള്ള വിവിധ അപ്ളിക്കേഷനുകൾ ഉപയോഗിച്ചാണ് വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത്. മൊബൈൽ […]
Read more

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പറശിനിക്കടവിലെ ഒരു ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്. ഇവർ ചെറുകുന്ന് സ്വദേശി കെ.പി. വിജയനൊപ്പം ലോഡ്ജിൽ എത്തിയതായാണ് വിവരം. സംഭവത്തിനു ശേഷം കെ.പി. വിജയനെ കാണാതായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി പരാക്രമം നടത്തിയ രോഗി പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ലിനു തോമസ് എന്നയാളാണ് എയർഗണ്ണുമായി ആശുപത്രിയിലെത്തി നഴ്സുമാരുടെ റൂമിൽ കയറി ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് അവിടെ തന്നെയിരിക്കട്ടെയെന്നും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന ജീവനക്കാർ വിവരം മെഡിക്കൽ ഓഫീസറെ അറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയതോടെ ഇയാൾ അതിവേഗം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറി […]
Read more

ഒറ്റപ്പാലം പൂക്കാട്ടുകുന്നിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് സ്ത്രീയുടെ ആഭരണങ്ങൾ കവർന്നു

പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാല പൂക്കാട്ടു കുന്നിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ കാതിലെ കമ്മലും കഴുത്തിലെ മലയും കവർന്നു. വീട്ടുടമയുടെ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ കഴുത്തിലെ മാലയും കവർന്നാണ് കടന്നുകളഞ്ഞത് വീട്ടുടമയുടെ ബന്ധുവായ ചിറ്റൂർ സ്വദേശിനി പ്രേമയുടെ കാതിൽ നിന്നാണ് കമ്മൽ പിടിച്ചു പറിച്ചത്. പത്തിരിപ്പാല പൂക്കാട്ടുകുന്നിൽ ബുധനാഴ്ച രാവിലെ 10 : 40 ഓടെയായിരുന്നു സംഭവം നടക്കുന്നത്. വീട്ടുടമ രുഗ്മിണിയുടെ ബന്ധുവായ 55 കാരി പ്രേമയും രണ്ടു വയസ്സു പ്രായമുള്ള രുഗ്മിണിയുടെ മകളുടെ കുട്ടിയും മാത്രമാണ് […]
Read more

അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ബെം​ഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി എന്നയാളാണ് കൊല്ലപ്പെട്ടത്. കർണാടകയിലാണ് സംഭവം നടന്നത്. റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയും ചെയ്തു. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് വർഷങ്ങളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും […]
Read more

യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയതായി പരാതി

കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് പരാതി. പത്തനാപുരത്ത് പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവാണ് പിടിയിലായത്. ഇയാളെ നിർബന്ധിച്ച് തലമുടി വെട്ടിക്കുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കാർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദിക്കുന്നതിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ സമയത്ത് പ്രതി പൊലീസിനുനേരെ നായ്ക്കൂട്ടത്തെ ഇറക്കിവിട്ടെന്നും ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ […]
Read more

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട്‌ പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് വാട്സ്ആപ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും […]
Read more

കോട്ടയം മെഡിക്കൽ കോളേജിനു സമീപം യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ കൂട്ടത്തല്ല്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ കൂട്ടത്തല്ല്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘർഷ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix