Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

1.39 കോടി രൂപയുടെ സ്വർണാഭരണ തട്ടിപ്പ്; ആഭരണങ്ങൾ കണ്ടെത്താതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് സഫർനാസിനെ പൊലീസ് പിടികൂടിയത്. ആകെ 948.010 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. ജ്വല്ലറി ജീവനക്കാരനായിരുന്ന സഫർനാസ്, സ്വന്തം […]
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 98 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 98 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പൊലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് 27 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകൾ ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു. ബാഗുകളുടെ ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് […]
Read more

ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം; ടിടിഇ അറസ്റ്റിൽ

പാലക്കാട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയും കൊല്ലം കടയ്ക്കൽ സ്വദേശിയുമായ ഷിജു (47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. എന്നാൽ ഇരുവർക്കും രണ്ടിടങ്ങളിലായാണ് സീറ്റ് ലഭിച്ചത്. യാത്രയ്ക്കിടെ ടിടിഇ അടുത്തെത്തുകയും ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. തൃശ്ശൂരിനും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽവച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ […]
Read more

യുവതിയെ ആക്രമിക്കാൻ ശ്രമം; തടയാനെത്തിയ ഭർത്താവിനെ ക്രൂരമായി മർദിച്ചു, അഞ്ച് പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും തടയാനെത്തിയ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇച്ചോട മണ്ഡലത്തിലെ കേശവപട്ടണം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഗ്രാമവാസിയായ ഷെയ്ഖ് സലീം എത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി തടയാൻ ശ്രമിച്ചു. ഇതോടെ സലീം ഭർത്താവുമായി തർക്കത്തിലായി. പിന്നാലെ ഷെയ്ഖ് […]
Read more

വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ബിആർസി അധ്യാപിക കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽമോചിതയായി. വടകരയിലെ എംഡിഎംഎ വിൽപ്പനയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസ് […]
Read more

കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളിൽ നിന്ന് 118 പവനിലേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപ്പറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കൽ ചെറുകാവിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ സഫർനാസ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മറ്റ് വ്യാപാരികൾ വിൽക്കാൻ ഏൽപ്പിച്ച സ്വർണവുമായാണ് ജൂലൈ 28ന് സഫർനാസ് […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം; കൊലപാതകത്തിലേക്ക് നയിച്ചത് ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയ തർക്കം

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി പ്രോവിത് ദാസ് പൊലീസിനോട് വെളിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി. പശ്ചിമ ബംഗാളിൽവച്ചാണ് പ്രതിയും പ്രോണിതയും പരിചയപ്പെട്ടത്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്ക് പോയ സമയത്ത് പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണിയാണോ എന്നറിയാൻ കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. […]
Read more

മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതി നടത്തിയ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ അക്രമാസക്തനായത്. പ്രതിക്ക് ബോക്സിങ് പരിശീലനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്ക് പരിക്കേറ്റു. സിപിഒ ഫസലിന്റെ വലതുകൈയ്ക്ക് പൊട്ടലേറ്റു. എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. […]
Read more

കുടിവെള്ളം ചോദിച്ചെത്തി പണവും സ്വർണവും കവർന്ന കേസ്; പ്രതിയുടെ കാർ കണ്ടെത്തി

കോഴിക്കോട്: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക്കാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് യുവാവ് കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയത്. ഈ […]
Read more

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആയുധവുമായി കടന്നത്; വധുവിനെ മതിപ്പുണ്ടാക്കാനെന്ന് പ്രതി

മുംബൈ: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി കടന്ന യുവാവ് പ്രതിശ്രുത വധുവിനെ മതിപ്പുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാ വലയം മറികടന്ന് പരിപാടിയിൽ പ്രവേശിച്ചത്. പി.എം.ഒയിലെ ഗ്രേഡ് സി ജീവനക്കാരനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വ്യാജ ഐഡി കാർഡ് തയ്യാറാക്കിയതെന്ന് ചോദ്യം ചെയ്യലിൽ രോഹൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിശ്രുത വധുവിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix