Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

പതിനാറുകാരനേയും പിതാവിനേയും തല്ലിച്ചതച്ച പ്രതി കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞു. വിദ്യാർഥിയായ പതിനാറുകാരനേയും പിതാവിനേയും ക്രൂരമായി മർദിച്ച കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വിദ്യാർഥിയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പിതാവിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പതിനാറുകാരും പിതാവിനും മർദനമേൽക്കുന്നത്. വാഹനം മാറ്റാൻ […]
Read more

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തി അർജുൻ ആയങ്കി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി ക്രിമിനൽ കേസ് പ്രതി അർജുന്‍ ആയങ്കി. അർജുനും സുഹൃത്തുക്കളും കോതമംഗലം പുന്നേക്കാട്ടിലെ ഒരു റിസോർട്ടിൽ ഒത്തുകൂടുകയും ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ സ്റ്റീൽ ബേഡ്’ പരിശോധനയിൽ പിടികൂടുകയും ചെയ്തിരുന്നു. പിടിയിലായവർ സഞ്ചരിച്ച ആഡംബര കാറുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മുൻപ് പല കേസുകളിലും പ്രതികളായ ആളുകളാണ്. കല്യാണത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഡാൻസ് കളിച്ച് സ്റ്റോറി പബ്ലിഷ് ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്, പിന്നീട് കള്ളക്കേസിൽ […]
Read more

ഓപ്പറേഷൻ തുഫാൻ: ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ​ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നാണ് സംഭവം നടന്നത്. ‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം […]
Read more

രക്ഷാപ്രവർത്തന കേസ്; ഗൺമാൻമാരുടെ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ആലപ്പുഴ: രക്ഷാപ്രവർത്തന കേസ് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയുടെ വിധി ചൊവ്വാഴ്ച. ഇരുവിഭാഗത്തിന്റെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഈ തീരുമാനം പറഞ്ഞത്. കോടതി എസ്ഐടിയുടെ വധശ്രമക്കുറ്റ നടപടികളെ ചോദ്യം ചെയ്തു. സംഭവത്തെ നിയന്ത്രിക്കാൻ കഴിയുമോ, വേണ്ട മർദനം അതിരം കഴിഞ്ഞോ എന്നിവയ്ക്കു മുൻകൂർ വിശദീകരണം ആവശ്യപ്പെട്ടു. ഗൺമാൻമാർക്ക് പ്രതിഷേധം ഉണ്ടാവുമെന്ന് മുമ്പ് അറിയാ മായിരുന്നോ, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നോയെന്നും ചോദിച്ചു. ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്തിയ വകുപ്പുകളെ കുറിച്ചും കോടതി […]
Read more

ശുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണയിൽ കോടതി പ്രോസിക്യൂഷന് അനുകൂലമായി പെരുമാറുന്നു, സാക്ഷി വിസ്താരത്തിനിടെ അനാവശ്യമായി ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്. മുന്‍പ് സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്ന് ഹർജി തള്ളിയിരുന്നു. പിന്നീട് സത്യവാങ്മൂലം […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം ശക്തമാക്കി. അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വീണാ വിജയന്റെയും ഒരു അക്കൗണ്ട് ഉൾപ്പെടുന്നു. ഇതിനായി ഇഡി ഉടൻ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. റെയ്ഡിനിടെ പിടിച്ചെടുത്ത ബാങ്ക് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് രേഖകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. വീണാ വിജയന്റെ ബാങ്ക് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പിണറായി വിജയന്റെ വീടിനുമുന്നിൽ തെളിവെടുപ്പ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്ത് കഴിഞ്ഞ മാസം 27-ാം തീയതിയാണ് ഇ ഡി റെയിഡ് നടന്നത്. പരിശോധനയ്ക്കു ശേഷം, അവരെ കല്ലും മുട്ടയും എറിയുകയും, ഇഡി വാഹനത്തിന് ശക്തമായി ഹാനി വരുത്തുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായ പ്രതികൾ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. പ്രതികളെ അതേസമയം, […]
Read more

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വിറ്റിരുന്ന സംഘം പിടിയിൽ

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽപന നടത്തുന്ന സംഘം ലഖ്‌നൗവിൽ പിടിയിൽ. വിവാഹം കഴിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടികളെ വീടുകളിൽ നിന്ന് കൊണ്ടുവന്ന് ആവശ്യക്കാരിൽനിന്ന് വലിയ തുക വാങ്ങി വിറ്റിരുന്നതാണ് സംഘത്തിന്റെ രീതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പ്രതികൾ ചൂഷണം ചെയ്തിരുന്നത്. അനുരാഗ് യാദവ്, അക്തർ, പ്രിയ പാട്ടീൽ എന്നീ മൂന്നു പ്രതികളാണ് ഇപ്പോൾ പിടിയിലായത്. പ്രിയ പാട്ടീലാണ് കേസിലെ മുഖ്യ ആസൂത്രകൻ എന്ന് ലഖ്‌നൗ മോഹൻലാൽഗഞ്ച് പോലീസ് അറിയിച്ചു. പോലീസിന്റെ അന്വേഷണത്തിൽ ഇരുപതോളം പെൺകുട്ടികളെ […]
Read more

റാന്നിയിൽ 86 കുപ്പികളിലായി 43 ലിറ്റർ വിദേശമദ്യം പിടികൂടി

പത്തനംതിട്ട: റാന്നിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ കൊല്ലമുള ചാത്തൻതറ സ്വദേശി നസീറിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 86 കുപ്പി വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഓർഡർ ലഭിക്കുന്നതിനനുസരിച്ച് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചുനൽകുകയായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഒരു ആഴ്ചക്കാലം നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി; 3പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ അമൃത നഗർ പ്രദേശത്താണ് സംഭവം. തൃശ്ശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ലഹരി കടത്തിനായി ഉപയോഗിച്ച വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix