Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

കലൂരിലെ അതിക്രമം; മുഖ്യപ്രതി അക്ബറലിക്ക് സെക്സ് റാക്കറ്റുമായി ബന്ധം

കൊച്ചി: കലൂരിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ആക്രമണക്കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അക്ബറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തുന്ന അക്ബർ അലിയും മറ്റ് ചില പ്രതികളും ഇപ്പോഴും ഒളിവിലാണ്. അക്ബറിനെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പശ്ചാത്തലവും പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. അക്ബറിന്റെ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയിലേക്കും അന്വേഷണം

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിലെ സന്ദേശങ്ങളും കോളുകളും വിശദമായി പരിശോധിക്കും.ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഫോൺ വിളികളോ സന്ദേശങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാകും. അത്തരം സന്ദേശങ്ങൾക്കും നിർദേശങ്ങൾക്കും പിന്നിലുള്ളവരെ […]
Read more

പരോൾ വ്യവസ്ഥ ലംഘിച്ച് റീൽ ചിത്രീകരിച്ച് പെരിയ ഇരട്ടക്കൊല കേസ് പ്രതി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളിൽ ഒരാളായ അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ച് സമൂഹമാധ്യമത്തിൽ റീൽ പങ്കുവെച്ചതായി ആരോപണം. കേസിലെ ഏഴാം പ്രതിയായ അശ്വിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അശ്വിൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചതെന്നാണ് വിവരം. നിലവിൽ പരോളിൽ കഴിയുന്ന അശ്വിന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നത് പരോൾ വ്യവസ്ഥകളിൽ ഒന്നായിരുന്നു. ഈ സാഹചര്യത്തിലാണ് റീൽ പുറത്തുവന്നത്. ഇതോടെ പരോൾ വ്യവസ്ഥ ലംഘിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. പെരിയ കല്യോട്ട് സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും […]
Read more

പിലാത്തറ കാർ കവർച്ച; അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്

കണ്ണൂർ: പിലാത്തറയിൽ നടന്ന കാർ കവർച്ച കേസിൽ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക് വ്യാപിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്ന സ്വർണ വ്യാപാരി കുമാർ ജലിന്ദർ സിങ് പൊലീസിനോട് മൊഴി നൽകിയിരുന്നു. എന്നാൽ കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും നഷ്ടമായതായി കാറിന്റെ ഉടമയും സ്വർണ […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിൽ

​​​ചെന്നൈ: തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിൽ. യൂത്ത് വിംഗ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ (35),ടിവികെ ഭാരവാഹി ജയപാൽ (28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. മേയ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് നല്ലൊരു ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഇവരെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവതിയെ രാമനാഥപുരത്തെ ഏർവാടിയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് […]
Read more

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

അബുദാബി: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്‌ടോക്കിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളും മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തെത്തിയ ഷാർജ പോലീസ് തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് ശേഷമേ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ […]
Read more

കത്തി കാട്ടി ബഹളം; എംജി റോഡിനടുത്ത് ജ്യൂസ് കട തകർത്തു

കൊച്ചി: എം.ജി റോഡിന് സമീപം വളഞ്ഞമ്പലത്തെ ജ്യൂസ് കടയിൽ കത്തിയുമായി അക്രമം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയെ ഭീഷണിപ്പെടുത്തുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മറ്റൊരു കടയുടമ നൽകിയ പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എത്തിയ പൊലീസാണ് സമീപത്തെ ജ്യൂസ് കടയിൽ നടന്ന അക്രമത്തെക്കുറിച്ച് അറിഞ്ഞത്. ആലപ്പുഴ സ്വദേശികളായ സച്ചിൻ (26), എ.എൽ. ബിച്ചു (26) എന്നിവരാണ് കടയിൽ എത്തി […]
Read more

അവിഹിതം എതിർത്ത മകനെ കൊന്ന് കുഴിച്ചിട്ട് യുവതി; കാണാനില്ലെന്ന് പരാതി, ഒടുവിൽ കുടുങ്ങി

കർണൂൽ: അവിഹിതബന്ധം എതിർത്ത മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് ഞെട്ടിക്കുന്ന സംഭവം. വീരേന്ദ്ര(15)യാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ സത്യമാണ് ഇപ്പോൾ ചുരുളഴിയുന്നത്. വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പയെന്നയാളും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം കുട്ടി ചോദ്യം ചെയ്യുകയും ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി യുവതി മകനുമായി വഴക്കിട്ടുവെന്നും ദർഗപ്പ വീട്ടിൽ വരുന്നതിനെ വീരേന്ദ്ര എതിർത്തതോടെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് […]
Read more

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് രണ്ട് ദിവസത്തേക്കുള്ള കസ്റ്റഡി അനുവദിച്ചത്. പ്രശോഭിന്റെ വീട്, പീഡനം നടന്നതായി പറയുന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്. മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭിനെതിരെ […]
Read more

വയോധികയുടെ മാല പൊട്ടിച്ച യുവാവും പെൺസുഹൃത്തും പിടിയിൽ

കോട്ടയം: വയോധികയുടെ രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുറിച്ചി ഇത്തിത്താനം സ്വദേശി വിഷ്ണു അനിൽകുമാർ (36), സുഹൃത്ത് ധന്യ (41) എന്നിവരാണ് പിടിയിലായത്. മേയ് 25-ന് രാവിലെയായിരുന്നു സംഭവം. വാകത്താനം സ്വദേശിനിയായ ലീലാമ്മ രാജുവിന്റെ സ്വർണമാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. ലീലാമ്മയും ഭർത്താവ് രാജുവും കഴിഞ്ഞ 20 വർഷമായി വെട്ടിക്കലുങ്ക് പ്രദേശത്ത് ഒരു മാടക്കട നടത്തിവരികയാണ്. സംഭവദിവസം സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം ചായയും പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix