Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

ബെംഗളൂരുവിൽനിന്ന് കാറിൽ എംഡിഎംഎ കൊണ്ടുവന്ന 2പേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മുഖദാർ നൈനാം വളപ്പിലെ എൻ.വി. അബ്ബാസ് (44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിൽ എസ്എസ്.പി. സക്കീർ (31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടി. പോലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്. ബെംഗളൂരുവിൽ നിന്നുള്ള ലഹരിമരുന്ന് എവിടെ നിന്നാണ് […]
Read more

അനധികൃത ബുക്കിംഗ്; 3 കോടി വ്യാജ യൂസർ ഐഡികൾ റദ്ദാക്കി ഐആർസിടിസി

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയാൻ ഐആർസിടിസി കർശന നടപടി സ്വീകരിച്ചു. മൂന്നു കോടിയിലധികം സംശയാസ്പദ യൂസർ ഐഡികൾ പ്രവർത്തനരഹിതമാക്കി. കൂടാതെ ആറ് കോടി യൂസർ ഐഡികൾക്ക് ആധികാരികതാ പരിശോധന നടപ്പിലാക്കി. അനധികൃത ടിക്കറ്റ് ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ഈ വർഷം 13,343 സംശയാസ്പദ ഇമെയിൽ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദ പിഎൻആറുകളെ സംബന്ധിച്ച് ലഭിച്ച 501 പരാതികളിൽ നിന്നാണ് ഈ നടപടികൾ സ്വീകരിച്ചത്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ […]
Read more

പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കണ്ണൂർ: ലഹരിക്കെതിരായ കേരള പോലീസിന്റെ “ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പയ്യന്നൂരിലെ ഒരു ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ ജ്യോത്സ്യനായ പി. ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പെരിയമന ജ്യോതിഷാലയത്തിലാണ് പരിശോധന നടന്നത്. ജ്യോതിഷാലയം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും കൈമാറ്റവും നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പരിശോധനയ്ക്കിടെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് […]
Read more

കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ ആക്രമിച്ചയാൾ പിടിയിൽ

പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽ രാത്രി വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ പ്രതിയെന്ന സംശയമുള്ള യുവാവിനെ പോലീസ് പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടി. പ്രതിയെ അല്പസമയത്തിനകം പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം പെൺകുട്ടി തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും. ഫെബ്രുവരി 23 ന് രാത്രി 8.30 ഓടെയാണ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനി സുഹൃത്തുക്കളുമായി ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി പ്രതി ആക്രമിച്ചത്. ഇയാൾ പെൺകുട്ടിയുടെ തലയിൽ മുട്ടയേറ്റു. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ […]
Read more

രക്ഷാപ്രവർത്തന കേസ്; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ

കൊച്ചി: മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പുതിയ വഴിത്തിരിവ്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മൊഴിയിൽ, ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മർദിച്ചില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലാത്തി ഉപയോഗിക്കാൻ ഗൺമാൻമാർക്ക് അധികാരമില്ലാത്തതും, അനുവദിച്ചത് തോക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. ഗൺമാൻമാർ തല്ലാൻ ഉപയോഗിച്ച വടി അവർ സ്വന്തം വശം വാങ്ങിയതാണെന്നും, അത് പൊലീസ് മാനുവലിന് വിരുദ്ധമാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. […]
Read more

ചേംബറിൽ കയറി മുൻസിഫ് മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്‌ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കോടതി ജീവനക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പിടികൂടി. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശിയായ അരുൺ മോഹനാണ് കോടതിയിൽ അതിക്രമം നടത്തിയത്. മുൻസിഫ് അമല ലോറൻസിന്റെ ചേംബറിലേക്ക് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് ഇയാൾ കയറുകയായിരുന്നു. യുവാവിനെ കണ്ട മുൻസിഫ് ഭയന്ന് ജീവനക്കാരുടെ ഓഫീസിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടെ രണ്ട് കോടതി ജീവനക്കാർ ചേർന്ന് യുവാവിനെ തടഞ്ഞു. പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി […]
Read more

മാഹിയിൽനിന്ന് ഡീസൽ കടത്ത്; പിടിച്ചത് 6000 ലിറ്റർ

കോഴിക്കോട്: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് അനധികൃതമായി ഡീസൽ കടത്തിക്കൊണ്ടുപോയിരുന്ന മിനിലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവത്തിൽ ലോറി പിന്നീട് പിടികൂടിയെങ്കിലും ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ നന്തി മേൽപ്പാലത്തിന് സമീപം ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കെ.എൽ.18 എ.ബി.1317 എന്ന മിനിലോറി നിർത്താൻ ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥരെയും ഡിപ്പാർട്ട്‌മെന്റ് വാഹനത്തെയും […]
Read more

റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവും യുവതിയും പിടിയിൽ

കൊച്ചി: ആലുവയിൽ ലഹരി ഉപയോഗിച്ച് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് യു.സി കോളേജിന് സമീപം സംഭവം നടന്നത്. യു.സി കോളേജ്–മില്ലുപടി റോഡിൽ താമസിക്കുന്ന മുഹമ്മദ് അസ്ലം, അനിപമ എന്നിവരാണ് റോഡിൽ പരാക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുവരും പരസ്പര ബന്ധമില്ലാത്ത രീതിയിൽ സംസാരിക്കുകയും വഴിയാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണുന്നു. പോലീസ് എത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അവർ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് കൈകാലുകൾ കെട്ടിയ നിലയിലാണ് […]
Read more

കൊല്ലത്തെ വയോധികരുടെ കൊലപാതകം; പിന്നിൽ ‘സീരിയൽ കില്ലറെന്ന് സംശയം

കൊല്ലം: കൊല്ലം നഗരത്തിൽ മധ്യവയസ്‌കരായ രണ്ട് പേർക്ക് നേരെ നടന്ന കൊലപാതകങ്ങളിൽ സീരിയൽ കില്ലർ ബന്ധമുള്ളതായുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകങ്ങളിൽ സമാന സ്വഭാവം കാണുന്നതാണ് കണ്ടെത്തൽ. മേയ് 25-ന് കൊല്ലം കമ്മീഷണർ ഓഫിസിന് സമീപം കടക്ക് മുന്നിൽ കിടന്നുറങ്ങിയ വയോധികനായ രാജേന്ദ്രനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്, പക്ഷേ ഇപ്പോൾവരെ പിടികൂടാനായിട്ടില്ല. മുൻപ് ഏപ്രിൽ 19-ന് പാരിപ്പള്ളിയിൽ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലും ഈ […]
Read more

CBSE ഡിജിറ്റൽ മൂല്യനിർണയം; പിഴവുകൾ ഉണ്ടായിട്ടും നടപടിയില്ല

ന്യൂഡൽഹി: സിബിഎസ്ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി നടപ്പാക്കിയ പുതിയ ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) സിസ്റ്റത്തിൽ ഗുരുതര സാങ്കേതിക പിഴവുകൾ ഉണ്ടായതായി റിപ്പോർട്ട്. പരീക്ഷണ ഘട്ടത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആഭ്യന്തര സമിതി വ്യക്തമാക്കി, എന്നാൽ ബോർഡ് മുന്നോട്ട് പോവുകയായിരുന്നു. ഫലമാന്യനിർണയ സമയത്ത് സിസ്റ്റത്തിലെ പിഴവുകൾ ആവർത്തിച്ചു. ഔദ്യോഗിക മാർക്കിങ് സ്കീമും സ്ക്രീനിൽ രേഖപ്പെടുത്തിയ മാർക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായി. ഉപചോദ്യങ്ങളുടെ മാർക്കുകൾ ശരിയായി രേഖപ്പെടുത്താൻ സിസ്റ്റം പരാജയപ്പെട്ടു. ഉദാഹരണത്തിന്, ഒരു അധ്യാപകൻ നൽകിയ 1.5 മാർക്ക്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix