Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രക്ഷാപ്രവർത്തന കേസ്; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പുതിയ വഴിത്തിരിവ്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മൊഴിയിൽ, ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മർദിച്ചില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലാത്തി ഉപയോഗിക്കാൻ ഗൺമാൻമാർക്ക് അധികാരമില്ലാത്തതും, അനുവദിച്ചത് തോക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഗൺമാൻമാർ തല്ലാൻ ഉപയോഗിച്ച വടി അവർ സ്വന്തം വശം വാങ്ങിയതാണെന്നും, അത് പൊലീസ് മാനുവലിന് വിരുദ്ധമാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. പൊലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളം മാത്രമേ ഉണ്ടായിരിക്കുകയുള്ളു, എന്നാൽ ആലപ്പുഴയിലെ മർദ്ദനത്തിൽ ഉപയോഗിച്ച വടിയുടെ നീളം അതിനേക്കാൾ കൂടുതലാണെന്നും മൊഴിയിൽ പറയുന്നു.

എസ്ഐടി റിപ്പോർട്ടിൽ, നവകേരള ബസിന് നേരെ കല്ലേറുണ്ടായെന്നാണ് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാക്കുന്നു. ഫോറൻസിക് പരിശോധനയും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നു. ബസിന്റെ മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ഔദ്യോഗിക രേഖകളിലും കേടുപാട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സിഐടി റിപ്പോർട്ടിൽ പറയുന്നത്.

കേസിൽ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലും, അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരമുണ്ടായതിലും ആണെന്ന് സിഐടി വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ മെഡിക്കൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്, കൂടുതൽ വകുപ്പുകൾ ചേർക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix