Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

കളമശ്ശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കൊച്ചി: കളമശ്ശേരിയിൽ കത്തിക്കുത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്‍റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയി. പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് വിവേകിനെ കുത്തിയത്. യുവാവിന്‍റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി […]
Read more

വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കൊടുങ്ങല്ലൂരിൽ കത്തിക്കുത്ത്

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വാക്ക് തർക്കം കലാശിച്ചത് കത്തിക്കുത്തിൽ എടവിലങ്ങ് കാരയിൽ ആണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ […]
Read more

പൊലീസുകാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ […]
Read more

കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: യുവതിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന […]
Read more

ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവുചെയ്ത് ഭര്‍ത്താവ്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇയാളെയും രണ്ട് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനും പോലീസിന്റെ […]
Read more

കുവൈത്ത് വിഷമദ്യദുരന്തം; ഇന്ത്യക്കാരനടക്കമുള്ള മുഖ്യ പ്രതികൾ പിടിയിൽ

കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള സംഘമാണ് പിടിയിലായത്. സംഭവത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാനും, നേപ്പാളി പൗരൻ നാരായൺ […]
Read more

കോഴിക്കോട്ട് പശുവിനെ ചികിത്സിക്കാന്‍ ചെന്ന വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം

കോഴിക്കോട്: കൂത്താളിയില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ വിജിതയ്ക്കാണ് മര്‍ദനമേറ്റത്. പശുവിനെ ചികിത്സിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെതുടര്‍ന്ന് വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത്, സംശയ രോഗത്തെ തുടർന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് കണ്ടെത്തൽ. ളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നേമം കല്ലിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അയല്‍വാസികളാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ ബിന്‍സിയെ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇയാള്‍ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഇതാണ് വഴക്കിലേക്ക് നയിച്ചതെന്നും […]
Read more

കാമുകിയെ തട്ടിക്കൊണ്ടുപോയി, സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗത്തിന് ശ്രമിച്ച പ്രതികൾ പിടിയിൽ

ഭുവനേശ്വര്‍: ഒഡിഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു. മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കാമുകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉദല പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ബനമാലി നല്‍കുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ, കാമുകനായ പ്രജ്ഞാശു ദാസ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് കാഴ്ചകള്‍ കാണിക്കാമെന്ന വ്യാജേനയാണ് അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ […]
Read more
Advertisement
WhiteswanTV Footer