Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

അയൽവാസിയെ വെട്ടിയ കേസ്; 54 കാരന് 19 വർഷം തടവ്

ആലപ്പുഴ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരന് 19 വർഷം തടവ്. വീയപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് 19 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്. 2018 ജൂൺ 27ന് രാവിലെ ഏഴ് മണിക്ക് ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാൽ (47) എന്നയാളെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് സുരേഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. പ്രമോദ് ലാലിന്റെ വീട്ടുമുറ്റത്ത് […]
Read more

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. വ്യാഴഴ്ച രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴഴ്ച വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
Read more

മദ്യപാനത്തിനിടെ ഫാം ഹൗസില്‍ തര്‍ക്കം; അന്വേഷണത്തിനെത്തിയ എസ്‌ഐയെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: അണ്ണാ ഡിഎംകെ എംഎല്‍എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ വച്ച് സബ് ഇന്‍സ്‌പെക്ടറെ വെട്ടി കൊന്നു. ഉദുമല്‍പേട്ട കൂടിമംഗലം മുങ്കില്‍തൊഴുവ് ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖവേല്‍ (52) ആണ് മരിച്ചത്. കേസില്‍ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫാം ഹൗസിലെ ജോലിക്കാരനായ മൂര്‍ത്തി, മകന്‍ തങ്കുപാണ്ഡി എന്നിവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാംഹൗസില്‍ […]
Read more

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ ക്രൂരമര്‍ദനം; 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: കാസർഗോഡ് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിംഗില്‍ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു. […]
Read more

ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയാണ് (25) മരിച്ചത്. ആണ് സംഭവത്തിൽ ഭർത്താവ് രവിശങ്കർ ജാദവ് (28) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ചില ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാലെ സപ്ന അംഹേരയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. ശനിയാഴ്ച രാവിലെയാണ് രവിശങ്കർ സപ്നയുടെ സഹോദരി പിങ്കിയുടെ വീട്ടിലെത്തിയത്. സപ്നയോട് സംസാരിക്കണം എന്നുപറഞ്ഞ് അവളുമായി ഒരു […]
Read more

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ […]
Read more

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് ആക്രമിച്ചത്. വെട്ടേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മണിമല ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവായ ജോബിഷാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും പരിക്കുകളോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മുൻകാമുകിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊച്ചി: മോർഫ് ചെയ്ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച ഫുട്ബോൾ താരം അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. മുൻ കാമുകിയുടെ ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്. ഏപ്രില്‍ പതിനൊന്നിന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹോബിന്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും […]
Read more

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടിയില്‍ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Read more

കൊല്ലത്ത് ഭാര്യയെയും ഭർത്താവും മരിച്ച നിലയിൽ

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യും ഭർത്താവ് റെജി (56) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായെന്നാണ് വിവരം. Content: Husband and wife found dead in Kollam
Read more
Advertisement
WhiteswanTV Footer