Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.
Read more

ട്രെയിനിനുള്ളില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആണ് സംഭവം നടന്നത്. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയും പരിക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്ന നിലയിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടുപേര്‍ക്ക് […]
Read more

പാര്‍ക്കിംങിനെ ചൊല്ലി തര്‍ക്കം: സുരക്ഷാ ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം

കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം സുരക്ഷാ ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം. ആലുവ ആശാന്‍ ലൈന്‍ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം എറണാകുളം ജില്ലാ കോഓര്‍ഡിനേറ്റര്‍ കുട്ടമശേരി കുന്നത്ത് കോളായില്‍ കെ.ബി.ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചെമ്പകശേരി ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണന്‍. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആള്‍ സ്‌കൂട്ടര്‍ പാര്‍ക്ക് […]
Read more

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം. ദില്ലിയിലെ മജ്നു കാതിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ […]
Read more

ഓമനപ്പുഴ കൊലപാതകം: അമ്മയ്ക്ക് പിന്നാലെ അമ്മാവനും കസ്റ്റഡിയില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജാസ്മിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിച്ചത് അമ്മാവൻ അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ ജാസ്മിൻ്റെ അമ്മ ജെസി മോളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ഉയര്‍ത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ […]
Read more

ഓമനപ്പുഴ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുട‍ർന്ന് മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം മറച്ചുവെച്ചു, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. സംഭവത്തിൽ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിതാവ് ജാസ്മിന്റെ […]
Read more

ആറ് വയസുകാരനായ മകനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജ പിടികിട്ടാപ്പുള്ളി

വാഷിങ്ടണ്‍: അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 22-ന് […]
Read more

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു 2 ദിവസം സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍:പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സച്ചിന്‍ രജ്പുത് (32) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന്‍ തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും […]
Read more

യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവം പങ്കാളി അറസ്റ്റില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി അസം സ്വദേശി മുഹമ്മദ് ഷംശുദീനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംശുദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് […]
Read more

നവജാത ശിശുക്കളുടെ കൊലപാതകം; അനീഷ പറഞ്ഞ സ്ഥലത്ത് ഒരടി താഴ്ചയിൽ കുഴിച്ചു

തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി […]
Read more
Advertisement
WhiteswanTV Footer