Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. 21 വയസ്സുള്ള മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. […]
Read more

ഹേമചന്ദ്രന്‍റെ തീരോധാനം; കാട്ടിനുള്ളിൽ കുഴിച്ചിടും മുമ്പ് കത്തിക്കാനും ശ്രമം

വയനാട്: വയനാട് കൽപ്പറ്റയിൽ ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് […]
Read more

മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ചു: ഡല്‍ഹിയില്‍ പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ച പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു. സാഗര്‍പൂർ ഏരിയയിൽ നാല്‍പ്പതുകാരനായ പിതാവാണ് മകനെ കുത്തിക്കൊന്നത്. മഴയത്ത് കളിക്കാന്‍ പോകണമെന്ന് കുട്ടി നിരന്തരം വാശിപിടിച്ചതോടെ കുപിതനായ പിതാവ് കത്തിയെടുത്ത് വന്ന് കുട്ടിയെ കുത്തുകയായിരുന്നു. ദാദാ ദേവ് ആശുപത്രിയില്‍ നിന്ന് കുത്തേറ്റ നിലയില്‍ ഒരു കുട്ടിയെ കൊണ്ടുവന്നിട്ടുളളതായി പൊലീസിന് ഫോണ്‍ കോള്‍ വന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ഇടത് […]
Read more

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍

മുംബൈ: ചേക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിന് നാല് വയസ്സുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍ ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് […]
Read more

അവിവാഹിതരായ മാതാപിതാക്കൾ നവജാതശിശുക്കളെ കുഴിച്ചിട്ടു; ഞെട്ടിക്കുന്ന സംഭവം തൃശൂർ പുതുക്കാട് സ്റ്റേഷനിൽ

തൃശൂർ: കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിൽ. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. മൂന്നു വർഷം മുമ്പാണ് സംഭവം. അവിവാ​ഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞു. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് […]
Read more

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

കൊല്ലം: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ളയാണ് (80)മകൻ വിഷ്ണു ശ്രീനിവാസ പിള്ളയെ (40) വെട്ടിക്കൊന്നശേഷം ജീവനൊടുക്കിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വിഷ്ണുവിന് മാനസികാസാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഫോണ്‍ വിളിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയും മകളും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലെത്തുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മകനെ രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപ്പിള്ളയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. അഭിഭാഷകനാണ് ശ്രീനിവാസപ്പിള്ള.
Read more

വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ പിതാവിനെ വെടിവെച്ചു കൊന്ന് മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റ് നിഷേധിച്ചതില്‍ പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതിനിടെ യാത്രക്ക് കുടുംബം വാടകയ്ക്കെടുത്ത വാഹനത്തില്‍ മുന്‍ സീറ്റിലിരിക്കാന്‍ മകന്‍ എത്തിയപ്പോള്‍ പിതാവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. മകര്‍ ദീപക്കാണ് സുരേന്ദ്രസിംഗിനു നേരെ നിറയൊഴിച്ചത്. ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച […]
Read more

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതിയായ മെൽവിൻ ഒളിവിലാണ്. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് വയ്യായെന്ന് പറഞ്ഞ് അയൽവാസിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ […]
Read more

തിരുപ്പൂരിൽ ഹിന്ദു മുന്നണി ഭാരവാഹിയെ നടുറോഡിൽ വെട്ടിക്കൊന്നു

നടുറോഡിൽ ഹിന്ദു മുന്നണി ഭാരവാഹിയെ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂർ കുമരനന്ദപുരം നിവാസിയും ഹിന്ദുമുന്നണിയുടെ തിരുപ്പൂർ വടക്ക് നിർവാഹകസമിതിയംഗവുമായ ബാലമുരുകൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമൻ (34), തമിഴരസൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുമനെ പാലക്കാട് നിന്നും തമിഴരസനെ തിരുപ്പൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കേസിൽ രണ്ടുപേരെ പിടികൂടാനുണ്ട്. ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് ഫോണിൽ ഒരാൾ വിളിച്ച് വീട്ടിന് പുറത്തേക്ക് ഇറങ്ങിയ ബാലമുരുകനെ കാത്തുനിന്ന സംഘം അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ബാലമുരുകൻ ഓടി […]
Read more

പള്ളുരുത്തിയിലെ യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ

കൊച്ചി: പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. പെൺസുഹൃത്തിന്റെ ഭർത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിന് പരിക്കേറ്റ നിലയിൽ പെൺസുഹൃത്താണ് ആഷിഖ് എന്ന യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. യുവാവിന് പരിക്കേറ്റ […]
Read more
Advertisement
WhiteswanTV Footer