Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ പിതാവിനെ വെടിവെച്ചു കൊന്ന് മകന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റ് നിഷേധിച്ചതില്‍ പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതിനിടെ യാത്രക്ക് കുടുംബം വാടകയ്ക്കെടുത്ത വാഹനത്തില്‍ മുന്‍ സീറ്റിലിരിക്കാന്‍ മകന്‍ എത്തിയപ്പോള്‍ പിതാവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. മകര്‍ ദീപക്കാണ് സുരേന്ദ്രസിംഗിനു നേരെ നിറയൊഴിച്ചത്.

ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാര്‍പൂരിലെ എംഎസ് ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയപ്പോഴാണ് റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സുരേന്ദ്രനെ കണ്ടെത്തിയത്. ഉടനെ തന്നെ എച്ച്ആര്‍എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വെടിയുണ്ട ഇടതു കവിളില്‍ തുളച്ചുകയറിയതായും മുഖത്ത് ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റതായും പൊലീസ് പറഞ്ഞു. പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer