Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കോണിപ്പടിയില്‍ നിന്നും വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ ആണ് മരിച്ചത്. വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു […]
Read more

ഹൈദരാബാദിൽ യുവാവിനെ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ ദുർഗം ചെറുവു കേബിൾ പാലത്തിൽ ഭാര്യയുടെ ചിത്രം എടുക്കുന്നതിനിടെ യുവാവിനെ അമിതവേഗത്തിൽ എത്തിയ ആഡംബര കാർ ഇടിച്ചു. ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്യാംരാജ് (32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം എടുക്കാനാണ് ശ്യാംരാജ് പാലത്തിൽ എത്തിയതെന്ന് വിവരം. ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ നടപ്പാതയിലേക്ക് കയറി ശ്യാംരാജിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് […]
Read more

ഒമാനിൽ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിലേക്ക് ഒഴുകി. ബുറൈമി പ്രവിശ്യയിൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാസേന സംഘം സ്ഥലത്തെത്തി. ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് ചോർച്ച നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാസവസ്തുക്കൾ […]
Read more

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ഉണ്ടായ ബസ് അപകടത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. രാംനഗറിൽ നിന്ന് ഉദ്ദംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10 മണിയോടെ കനോട്ട് ഗ്രാമത്തിന് സമീപം ഒരു വളവ് കടക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു കുന്നിൻ ചെരുവിലൂടെ കൊക്കയിലേക്ക് മറിഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് […]
Read more

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം

ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രാബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽവെച്ചാണ് അപകടം നടന്നത്. ഉധംപൂരിലേക്ക് വരികയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിൻ മുകളിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. അപകടം നടന്നതോടെ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം […]
Read more

പാമ്പ് കടിയേറ്റു; കിളിമാനൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ വീട്ടുമുറ്റത്തുവെച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തു വെച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചതോടെ സുധര്‍മ്മ ഉറക്കെ നിലവിളിച്ചിരുന്നു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സുധർമ്മ കുഴഞ്ഞുവീണിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
Read more

അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു. ഗുവാഹത്തി സ്വദേശിനിയായ പായൽ നാഥ് ആണ് ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ മരണപ്പെട്ടത്. ശക്തമായ മഴ മൂലം റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നടപ്പാതയ്ക്കരികിലെ തുറന്ന ഓട തിരിച്ചറിയാൻ കഴിയാതെ യുവതി അതിലേക്ക് വീഴുകയായിരുന്നു. വീണ ഉടൻ തന്നെ ഒഴുക്കിൽപ്പെട്ട ഇവരെ കണ്ടെത്താൻ ഗുവാഹത്തി പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. സംഭവസ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ അകലെയുള്ള ഓടയുടെ […]
Read more

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലുള്ള സച്ചിനാണ് (24) മരിച്ചത്. അടുത്തവീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഭക്ഷണവുമായി അടുത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ കയറിപ്പോയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി. പിന്നീട് അടുത്തദിവസം രാവിലെ കെട്ടിട നിർമാണത്തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ മരിച്ചനിലയിൽ കണ്ടത്. ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.
Read more

യുഎസിലെ വെടിവെപ്പിൽ 8 കുട്ടികൾ മരിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ലൂയിസിയാനയിലെ ഷ്രെവെപോർട്ടിൽ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയായ 31 വയസ്സുകാരനെ പോലീസ് വെടിവെച്ച് കൊന്നു. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷമർ എൽക്കിൺസ് എന്നയാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ഇയാളും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. മുമ്പും ഇയാൾ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഘട്ടത്തിൽ […]
Read more

കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു താമസിച്ചിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രികളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതായിരുന്നു പതിവെന്നും അവർ വ്യക്തമാക്കി. മൃതദേഹം രക്തം വാർന്ന നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മരണം വീഴ്ച മൂലമാണോ, അതോ മറ്റ് ദുരൂഹ സാഹചര്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി […]
Read more
Advertisement
WhiteswanTV Footer