സ്റ്റെയർകേസിൽ നിന്ന് വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു
കണ്ണൂർ: തളിപ്പറമ്പിൽ വീടിന്റെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടിൽ എം സജീറിന്റെയും മൂബീനയുടെയും മകനായ ടി അബ്ദുൾ വാഹിദാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഏപ്രിൽ 16ന് വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് മരണപ്പെട്ടത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകി.
Read more

