Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ജീവിക്കാൻ കൊതിച്ചവരും ജീവിതം വേണ്ടെന്നു വെച്ചവരും; സിദ്ധാർത്ഥിന്റെ വേർപാടിൽ വിങ്ങലോടെ സീമ ജി നായർ

​മലയാളം ടെലിവിഷൻ പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് നടൻ സിദ്ധാർത്ഥ് വേണുഗോപാൽ വിടപറഞ്ഞത്. കാൻസറിനോടുള്ള രണ്ടു വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 17-നായിരുന്നു സിദ്ധാർത്ഥിന്റെ അന്ത്യം. സിദ്ധാർത്ഥിന്റെ ചികിത്സാഘട്ടങ്ങളിലുടനീളം വലിയൊരു താങ്ങായി കൂടെയുണ്ടായിരുന്ന നടി സീമ ജി നായർ, പ്രിയപ്പെട്ടവന്റെ വേർപാടിൽ മനമുലഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ​സിദ്ധാർത്ഥ് വിടപറഞ്ഞ് അഞ്ചു ദിവസം പിന്നിടുമ്പോഴാണ് ഐവർമഠത്തിൽ വെച്ചുണ്ടായ ഹൃദയഭേദകമായ ഒരു അനുഭവം സീമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരിടത്ത് ജീവിക്കാൻ […]
Read more

കൊല്ലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പുനലൂർ താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read more

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവ്

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കനേഡിയൻ പൗരൻ റിച്ചാർഡ് എഡ്വിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ടൊറന്റോ കോടതിയാണ് നാല് വർഷത്തെ നിയമനടപടികൾക്ക് ശേഷം വിധി പ്രസ്താവിച്ചത്. പ്രതിക്ക് സ്കീസോഫ്രീനിയയുണ്ടെന്ന വാദം കോടതി പരിഗണിച്ചെങ്കിലും, കുറ്റകൃത്യം നടത്തുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ഉണ്ടായിരുന്നുവെന്ന് വിലയിരുത്തി. അതിനാൽ ക്രിമിനൽ ഉത്തരവാദിത്തമില്ല’(NCR) എന്ന പ്രതിഭാഗ വാദം കോടതി തള്ളി. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിലാണ് ശിക്ഷ. 2022 ഏപ്രിൽ 7-ന് […]
Read more

ശബരിപാതയുടെ പാലത്തിൽനിന്ന് പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു

കൊച്ചി: ശബരിപാത പാലത്തിൽ നിന്ന് പുഴയിൽ വീണ് കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ സ്വദേശിനിയായ അഞ്ജന ബിജു (22)യാണ് മരിച്ചത്. ബിജുവിന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജന, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ബി.എ വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പെരിയാറിന് കുറുകെയുള്ള ശബരിപാത പാലത്തിൽ നിന്ന് അഞ്ജന പുഴയിൽ വീഴുകയായിരുന്നു. സംഭവം കണ്ടവർ ഉടൻ നാട്ടുകാരെ അറിയിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ജനയെ പുഴയിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പാവൂർ പൊലീസ് തുടർ […]
Read more

തെലങ്കാനയിൽ മൂന്ന് വയസുകാരി തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹെെദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരി തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റെയാണ് നായ്ക്കളുടെ കൂട്ടം ആക്രമിച്ചത്. ആക്രമണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിച്ചുവെങ്കിലും ഇതിനോടകം കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിൽ ഉൾപ്പെടെ ഗുരുതരമായി കടിയേറ്റ ദിവ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആക്രമിച്ച നായ്ക്കൾ അവളെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
Read more

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ഷൂസ് ആര് ധരിക്കണം എന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. കത്രിക ഉപയോഗിച്ചാണ് സൂരജ് സ്വന്തം സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുഗ്ലീ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.
Read more

പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: വളാഞ്ചേരി ആതവനാട് മർക്കസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ബയോടെക്‌നോളജി വിദ്യാർത്ഥിനിയായ ഷെഫീഖ (20)യാണ് മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിംഗ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഷെഫീഖയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പറവണ്ണ സ്വദേശിയായ ഷെഫീഖ, തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീനും ഷെരീഫയും മകളാണ്. സഹോദരി ഷഹ്‌മ.
Read more

യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശിനി ഇർഫാന (30)യും മകൻ അമൻ മാലിക്കും ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഉമ്മ നാല് മാസം മുമ്പ് മരണപ്പെട്ടതിനെ തുടർന്ന് അവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം […]
Read more

കുളിക്കുന്നതിനിടെ ഹൃദയാഘാതം; ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു

ഹോളിവുഡിലെ പ്രശസ്ത നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കുളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലിഫോർണിയയിലെ ബേവർലി ഹിൽസ്ലായിരുന്നു അന്ത്യം. പ്രഭാതത്തിൽ പെൺസുഹൃത്തായ മിറിയം റോത്ത്ബാർട്യോടൊപ്പം കാപ്പി കഴിച്ച ശേഷം മുൾഡൂൺ കുളിക്കാൻ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകർ എത്തിച്ചേരുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ടെലിവിഷൻ പരമ്പരയായ Days of Our Livesൽ ‘ഓസ്റ്റിൻ റീഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് […]
Read more

ആലുവയിൽ സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാൻ എത്തിയ നവവധു തൂങ്ങി മരിച്ചു

എറണാകുളം: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ ആലുവ സ്വദേശിനിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയയാണ് മരിച്ചത്. 24 വയസ്സായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. ഈ മാസം 14നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലേക്ക് എത്തിയത്. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തേക്ക് മടങ്ങി പോയതിനെ തുടർന്ന് ഒറ്റയ്ക്കാണ് കൃഷ്ണപ്രിയ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ […]
Read more
Advertisement
WhiteswanTV Footer