മലപ്പുറം: വളാഞ്ചേരി ആതവനാട് മർക്കസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ബയോടെക്‌നോളജി വിദ്യാർത്ഥിനിയായ ഷെഫീഖ (20)യാണ് മരിച്ചത്.
ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിംഗ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഷെഫീഖയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പറവണ്ണ സ്വദേശിയായ ഷെഫീഖ, തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീനും ഷെരീഫയും മകളാണ്. സഹോദരി ഷഹ്‌മ.




