Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പത്തനാപുരത്ത് ടിപ്പറിന്റെ അടിയിൽപ്പെട്ട് 29കാരന് ദാരുണാന്ത്യം

കൊല്ലം: ജില്ലയിൽ ടിപ്പർ അപകടത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ […]
Read more

ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് യുവാവിനെ കുത്തിക്കൊന്നത്. 21കാരനായ മായങ്ക് ലൊഹാർ ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച് ഗേറ്റ് – നൽസെപാറ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോഷന്‍ സുവര്‍ണ എന്ന യുവാവാണ് മായങ്കിനെ കൊലപ്പെടുത്തിയത്. മഴ ശക്തമായതിനാൽ ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമായതോടെ പ്രതി […]
Read more

അങ്കമാലിയിൽ ബൈക്കപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ കൃഷ്ണ (27), അശ്വിൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് യാത്ര ചെയ്തിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതി തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

പാലക്കാട് വീണ്ടും എച്ച്1എൻ1 മരണം; പകർച്ചവ്യാധി വ്യാപനം ആശങ്കയാകുന്നു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ 77-കാരനാണ് എച്ച്1എൻ1 ബാധയെ തുടർന്ന് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനത്തിന് പിന്നാലെ ജില്ലയിൽ എച്ച്1എൻ1 മൂലമുള്ള രണ്ടാമത്തെ മരണമാണിത്. ജില്ലയിൽ ഇതിനുമുമ്പ് ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാല് പേർ മരിച്ചിരുന്നു. ഇതോടെ വിവിധ പകർച്ചവ്യാധികളുടെ വ്യാപനം ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി […]
Read more

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഗുരുതര വീഴ്ചയുണ്ടായതായും പൊലീസ് വ്യക്തമാക്കി. ഹെവി ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വാഹനം ഓടിക്കാൻ അനുവദിച്ചത് ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ജിപിഎസ് പ്രവർത്തിച്ചിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഇല്ലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും […]
Read more

കൊട്ടാരക്കര ടിപ്പർ അപകടം; മരിച്ച 3 പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതമാണ് സഹായം നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസം രാവിലെ മുക്കോളിമുക്കിൽ ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ബുള്ളറ്റിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം […]
Read more

കൊൽക്കത്തയിൽ സംഭരണകേന്ദ്രം തകർന്നുവീണ് അപകടം

കൊൽക്കത്ത: കൊൽക്കത്ത താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് തൊഴിലാളികൾ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മേൽക്കൂര തകർന്നു വീണത്. അപകടത്തിൽ ഏകദേശം 40 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് പൊലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ ആറുപേരെ ജീവനോടെ പുറത്തെടുത്തതായി […]
Read more

കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലം

കൊച്ചി: കൊച്ചി കിൻഡർ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ഡിഎംഒ റിപ്പോർട്ട്. പ്രസവത്തിലും കുഞ്ഞിന്റെ പരിചരണത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞ് ജനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. അതും പ്രവർത്തനക്ഷമമല്ലാത്ത വെന്റിലേറ്ററിലാണ് ഏകദേശം രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നൽകേണ്ട ആവശ്യമായ ചികിത്സകൾ നൽകിയില്ലെന്നും, ആവശ്യമായിരുന്നെങ്കിലും ശസ്ത്രക്രിയ നടത്താത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൊമാരിയോ […]
Read more

കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന 15 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്ന സ്വദേശിയായ വിദ്യാർത്ഥിയെയാണ് വീടിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 15കാരനെ കാണാതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ […]
Read more

ഖത്തർ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം; മരിച്ചവരിൽ മലയാളിയും

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയും പ്ലാന്റ് സൂപ്പർവൈസറുമായ അർജുൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അറ്റകുറ്റപ്പണികൾക്കിടെ പ്ലാന്റിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ആകെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix