Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

അയോധ്യ സംഭാവനാ തട്ടിപ്പ്; ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. എസ്‌ഐടി റിപ്പോർട്ടിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇതിനിടെ, തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ജീവനക്കാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ചമ്പത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള ജീവനക്കാരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് […]
Read more

ഗുജറാത്തില്‍ മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍; കൊലപാതമെന്ന് കുടുംബം

അഹമ്മദാബാദ്: ഗുജറാത്തിൽ 23-കാരിയായ യുവതിയെ വാടക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. രാജ്‌കോട്ടിലെ ഗോണ്ടൽ ക്രോസ്‌റോഡ്സിലെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22-നാണ് സംഭവം നടന്നത്. ജെറ്റ്പൂർ ടൗണിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന നന്ദിനി ബോസാമിയയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പ്രാഥമികമായി ആത്മഹത്യയാണെന്നാണ് നിഗമനം ചെയ്തിരിക്കുന്നത്. എന്നാൽ യുവതിയുടെ ലിവ്-ഇൻ പങ്കാളിയായ അസ്ലം ഹുസൈൻ സമയാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇയാൾ വിവാഹിതനാണ്. […]
Read more

പൂനെ കൊലപാതകം; ‘മകൾ കുറ്റക്കാരിയെങ്കിൽ തൂക്ക് കയർ നൽകണം’; പ്രതിയുടെ മാതാവ്

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ വിശാൽ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രതിയായ സിയ ഗോയലിന്റെ മാതാവ്. മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തൂക്കിലേറ്റണമെന്നും അവർ പ്രതികരിച്ചു. സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാനമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. മകൾ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയെന്ന വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായും, നിലവിൽ പൂനെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വിശാൽ അഗർവാളിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. […]
Read more

ഖത്തർ ഗ്യാസ് പ്ലാൻ്റിലെ പൊട്ടിത്തെറി; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം രാവിലെ 6.30ഓടെ വീട്ടിലെത്തിച്ചു. അപകടത്തിൽ മരിച്ച ഏക മലയാളിയാണ് അർജുൻ. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു […]
Read more

നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ ജീവനൊടുക്കി വിദ്യാർഥി

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ 18 വയസ്സുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി. ഹിംഗോളി സ്വദേശിയായ സുശീൽ ധാകെ എന്ന വിദ്യാർഥിയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ‘അമ്മ, എന്നോട് ക്ഷമിക്കൂ’ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചതിന് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. തുടർന്ന് കിണറ്റിൽ ചാടുകയായിരുന്നു. വീഡിയോയിൽ, കടുത്ത മാനസിക സമ്മർദത്തിലാണ് താനെന്നും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും സുശീൽ പറയുന്നുണ്ട്. അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള വികാരഭരിതമായ സന്ദേശമാണ് […]
Read more

വെനസ്വേല ഭൂകമ്പം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്

കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ 164 പേർ മരിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. 971 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടത്. നൂറ്റാണ്ടിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസിൽനിന്ന് 1700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിൽ പോലും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി […]
Read more

ഉറങ്ങുന്നതിനിടയിൽ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ്–നസീമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 25 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന അദ്ദേഹം കോവിഡ് […]
Read more

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ 33 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് ഫ്ലാറ്റിലെത്തിയത്. നടി വീട്ടിലില്ലാത്ത സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങി മരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന ഉടൻ ആർആർ നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ […]
Read more

ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനിയായ മോളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് മോളിയെ കാർ ഇടിച്ചത്. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. […]
Read more

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix