Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മലക്കപ്പാറയിലെ ഷോളയാർ ഡാമിന് സമീപമുള്ള വീട്ടിനടുത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിലായിരുന്നു. സംഭവം ഷോളയാർ ഡാമിന് സമീപമുള്ള തമിഴ്നാട് അതിർത്തി പ്രദേശത്താണ് ഉണ്ടായത്. വന്യജീവി ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ഭീതി വ്യാപിച്ചിരിക്കുകയാണ്.
Read more

ചെരുപ്പ് എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറിൽ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി സ്വദേശിയായ അമിതേഷ് രാജ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലാണ് സംഭവം നടന്നത്. കുളിക്കാൻ എത്തിയ സുഹൃത്തുക്കളെ വിളിക്കാൻ എത്തിയ അമിതേഷ് ചെരുപ്പിൽ പറ്റിയ ചെളി കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. അത് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, […]
Read more

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴ പാലത്തിനു സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി–64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻസി ജോർജ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

അഭിഭാഷകന്റെ ഭാര്യ ഓഫീസ് ജീവനക്കാരിയെ കൊലപ്പെടുത്തി

പൂനെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ ഓഫീസിലെ വനിതാ ജീവനക്കാരിയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പുണെയിലെ അഭിഭാഷകൻ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന 35-കാരിയായ പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയിയുടെ ഭാര്യ സ്വാതി സാവന്ത് (42) പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂനം വൈകിട്ടും വീട്ടിലെത്താതിരുന്നതിനാൽ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. ഓഫീസിലെത്തിയ ഭർത്താവ് […]
Read more

കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

കോഴിക്കോട്: മൂഴിക്കലിൽ ഈ മാസം 14-ന് ഉണ്ടായ ഇരട്ടമരണ കേസിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവയിൽ നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ 1.30നും 2നും ഇടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. “അദ്നാനെ അറിയാമോ” എന്ന ചോദ്യത്തോടെ തുടങ്ങിയ സന്ദേശങ്ങളിൽ, “അദ്നാൻ മരിച്ചു, ഇനി പണം കിട്ടില്ല” എന്ന വിവരവും നൽകിയിട്ടുണ്ട്. യുവാവ് തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. […]
Read more

കാർ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

കർണാടക: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഉണ്ടായ ഭീകരമായ റോഡ് അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ആറ് പേരാണ് കാറിൽ കുടുങ്ങി വെന്തുമരിച്ചത്. രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശിയായ കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (3), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (5), ശ്രീനിധി […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: അപകടത്തിൽ പരിക്കേറ്റ സ്ത്രീയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിച്ചെന്ന ആരോപണം ഉയർന്നു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46) യാണ് മരിച്ചത്. മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൻസിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏപ്രിൽ 6-ന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ വീട്ടിൽ വിശ്രമിക്കാനായിരുന്നു നിർദേശം. ചൊവ്വാഴ്ച രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ […]
Read more

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ: മാടക്കത്തറയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. നാല് സെൻറ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
Read more

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സന്തോഷ് എന്ന ജീവനക്കാരനാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തന്നെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പരാതി. മരണകാരണം വ്യക്തമാക്കാൻ സന്തോഷിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. അതേസമയം, പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥക്കെതിരെ സന്തോഷിന്റെ […]
Read more

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിക്കുകയിരുന്നു ഇദ്ദേഹം. മൃതദേഹം നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിഗമനം.
Read more
Advertisement
WhiteswanTV Footer