Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെരുപ്പ് എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെയ്യാറിൽ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി സ്വദേശിയായ അമിതേഷ് രാജ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലാണ് സംഭവം നടന്നത്. കുളിക്കാൻ എത്തിയ സുഹൃത്തുക്കളെ വിളിക്കാൻ എത്തിയ അമിതേഷ് ചെരുപ്പിൽ പറ്റിയ ചെളി കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. അത് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, സ്കൂബാ സംഘം എന്നിവർ എത്തി തിരച്ചിൽ നടത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയായി വെള്ളത്തിനടിയിൽ കണ്ടെത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix