പത്തനംതിട്ട: കുമ്പഴ പാലത്തിനു സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി–64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻസി ജോർജ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




