Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയിൽ 16-കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വിഷു ആഘോഷത്തിന്റെ ഭാഗമായി വീടിന് സമീപത്തെ ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. അദ്വൈത്തിന്റെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ചതാണ് അപകടം നടന്നത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്.
Read more

വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തേക്ക് ഇറങ്ങിയ ശേഷം സുമനെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമൻ റോഡിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16 വയസ്സുകാരിയായ നസ്രിനെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. അദ്‌നാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെ അത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വ്യക്തമാക്കുന്നത് പ്രകാരം, കഴുത്തിൽ ഷാൾ മുറുക്കിയാണ് നസ്രിനെ അദ്‌നാൻ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ വീട്ടിലെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. കള്ളൻ കയറിയെന്ന് കരുതി […]
Read more

ആംബുലൻസിനുള്ളിൽ പ്രസവ ശുശ്രൂഷ; നവജാതശിശു മരിച്ചു

ലക്നൗ: ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിൻറെ ഉള്ളിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് പ്രസവ ശുശ്രൂഷ നൽകി ആരോഗ്യ പ്രവർത്തകർ. അശാസ്ത്രീയമായ രീതിയിൽ നൽകിയ പ്രസവ ശുശ്രൂഷയെ തുടർന്ന് നവജാതശിശു മരിച്ചു. ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് ദുരനുഭവം ഉണ്ടായത്. കഠിനമായ വേദനയായതിനാൽ വേദനസംഹാരി ഇൻജക്ഷൻ നൽകിയിരുന്നു. അതിനുശേഷമാണ് ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവം എടുക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്താണ് ശിശു മരണപ്പെട്ടത്. സംഭവത്തിൽ ആശാ പ്രവർത്തകയ്‌ക്കെതിരെ […]
Read more

സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ

ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചായിരുന്നു സംഭവം. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. ശ്രീവിദ്യയയെ കൊലപ്പെടുത്തിയ ശേഷം മകളെയും എടുത്തുകൊണ്ട് സ്കൂളിൽ നിന്നും ഇറങ്ങിയോടിയിരുന്നു വിജയമുരുകാൻ. 3 വയസുള്ള മകൾക്ക് […]
Read more

കോഴിക്കോട് പതിനാറുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിയുടെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്: ബന്ധുക്കളായ 16കാരിയെയും 20കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20കാരനായ അദിനാൻ ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അദിനാന്റെ മരണം ആത്മഹത്യയോ മറ്റേതെങ്കിലും സാഹചര്യത്തിലുണ്ടായതോ എന്നത് വ്യക്തമല്ല. സംഭവം നടന്നത് കഴിഞ്ഞ രാത്രിയിലാണ്. മുൻപ് സ്വഭാവ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്ന അദിനാൻ കള്ളത്താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറിയതായാണ് സംശയം. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ […]
Read more

മരണശേഷവും നിതിന് അധിക്ഷേപം; ഡോ. എം കെ റാമിനെതിരെ നിതിന്റെ സഹപാഠി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരണപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത്. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് വെളിപ്പെടുത്തൽ. നിതിനെ സ്ലം ഡോഗ് എന്നാണ് സാര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാള്‍ സംസാരിച്ചിരുന്നു. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവന്‍ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. […]
Read more

16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: ചെലവൂരിൽ 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ അദിനാൻ സ്വയം ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ഡോക്ടറുടെ വീട്ടിൽ കാർ കത്തിച്ച മുൻ തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ഡോക്ടറുടെ വീട്ടുവളപ്പിൽ മുൻ തൊഴിലാളി കാറിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചെങ്ങളം സ്വദേശി ചെല്ലപ്പൻ (84) ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ ‘അഞ്ചേരിൽ ഗാർഡൻ’ എന്ന വീട്ടിലാണ് സംഭവം നടന്നത്. എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവി ഡോ. സി.ആർ. ജയകുമാറിന്റെ വീട്ടിൽ മുൻ തൊഴിലാളിയായ ചെല്ലപ്പൻ കന്നാസിൽ കൊണ്ടുവന്ന പെട്രോളൊഴിച്ച് പോർച്ചിൽ നിർത്തിയിരുന്ന കാറിന് തീയിടുകയായിരുന്നു. ഇതോടെ വാഹനം […]
Read more

കൊൽക്കത്തയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളിയായ നിയമവിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയായ എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സർവകലാശാലാ ക്യാമ്പസിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനുതാഴെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജുവാനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിധാൻനഗർ സൗത്ത് പോലീസ് സ്ഥലത്തെത്തി സഹപാഠികളെയും സർവകലാശാല ജീവനക്കാരെയും […]
Read more
Advertisement
WhiteswanTV Footer