Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു–ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്താണ് അപകടം നടന്നത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ സിജുവിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇത്തരത്തിൽ നാടുകടത്തിയിരുന്ന ഇയാൾ […]
Read more

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചേലേരിമുക്ക് നൂഞ്ഞേരി സ്വദേശി പി.കെ. സൂഫിയാൻ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സൂഫിയാന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൂഫിയാൻ. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി – ജുബൈരിയത്ത് ദമ്പതികളുടെ മകനാണ്.
Read more

അട്ടപ്പാടിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഷോളയൂർ വെച്ചപ്പതി സ്വദേശികളായ ചന്ദ്രശേഖരൻ–മിന്നൽ റാണി ദമ്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ആദ്യം ആനക്കട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ 5.30ഓടെ മരണം സംഭവിച്ചു. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Read more

മഥുര ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

ലക്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. സ്വാമി ഘട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം മോണിക്കയുടേതാണെന്ന് പിന്നീട് ബന്ധുക്കൾ സ്ഥിരീകരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഏപ്രിൽ 10നാണ് യമുനയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ കാണാതായ ആറുപേരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന […]
Read more

നിതിന്‍ രാജിൻ്റെ മരണം;ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂര്‍: നിതിന്‍ രാജിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് എഫ്‌ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിന്‍ രാജിന്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിന്‍ രാജ് വായ്പ എടുത്തതായി പറയുന്ന ലോണ്‍ ആപ്പിനെതിരെയാണ്. സംഭവത്തിൽ സസ്‌പെന്‍ഷനിലായ അധ്യാപകര്‍ ഒളിവിലാണ്. സംഭവത്തില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും
Read more

ദേശമംഗലത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ ആണ് മരിച്ചത്. രാത്രികളിൽ ഭയത്തെ തുടർന്ന് അയൽവാസികളുടെ വീടുകളിൽ പോയി ഉറങ്ങുന്നത് സഫിയയുടെ പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സഫിയയെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ആസൂത്രിതമായ കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് […]
Read more

ഛത്തീസ്​ഗഡിലെ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. ഛോട്ടേ ബേട്ടിയയിലെ വനപ്രദേശത്തുണ്ടായ വെടിവയ്പ്പിലാണ് രൂപി മരിച്ചത്. ഇവർക്കായി അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി അധികൃതർ അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഇരുപക്ഷവും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രൂപിയുടെ മൃതദേഹത്തിനൊപ്പം ആയുധവും കണ്ടെത്തിയതായി സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് മറ്റ് മാവോയിസ്റ്റുകൾ ഒളിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ […]
Read more

കുടകിലെ വാഹനാപകടത്തിൽ കന്നഡ നടൻ ഹരീഷിന് ദാരുണാന്ത്യം

ബെംഗളൂരു: കുടകിലുണ്ടായ വാഹനാപകടത്തിൽ കന്നഡനടൻ ഹരീഷ് (40) കൊല്ലപ്പെട്ടു. ഹരീഷ് സഞ്ചരിച്ചിരുന്ന കാർ കുശാൽ നഗറിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കുശാൽ നഗറിൽനിന്ന് ഹോസ്‌കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. കന്നഡസിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നയാളാണ് ഹരീഷ്.
Read more

ആഴിമലയിൽ സെൽഫിയെടുക്കവേ തിരയടിച്ച് കടലിൽ വീണ് തീർഥാടകൻ മരിച്ചു

തിരുവനന്തപുരം: ആഴിമല കടൽത്തീരത്ത് സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് തീർഥാടക സംഘത്തിലെ ഒരാൾ മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട തീർഥാടകസംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംഘം ആഴിമല ക്ഷേത്രത്തിലും എത്തിയിരുന്നു. ക്ഷേത്രത്തിന്റെ പിന്നിലെ കടൽത്തീരത്തെ പാറപ്പുറത്ത് കയറി സെൽഫിയെടുക്കുന്നതിനിടെ ശക്തമായ തിരമാലയടിച്ച് അനീഷ് കടലിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് […]
Read more

​ഗർഭിണിയായിരിക്കെ പടിയിറക്കം, തളരാത്ത പോരാട്ടം; ആശാ ഭോസ്‌ലേയുടെ ജീവിതം ഒരു അതിജീവന ഗാഥ

സംഗീതത്തിന്റെ വാനമ്പാടിയായി ലോകത്തെ വിസ്മയിപ്പിക്കുമ്പോഴും ആശാ ഭോസ്‌ലേയുടെ ജീവിതം കയ്പുനീർ നിറഞ്ഞതായിരുന്നു. പതിനാറാം വയസ്സിൽ തുടങ്ങിയ പ്രണയവും വിവാഹവും പിന്നീട് നേരിടേണ്ടി വന്ന ക്രൂരതകളും തുറന്നുപറഞ്ഞുകൊണ്ട്, തളർന്നുപോകുന്ന ഏതൊരു സ്ത്രീക്കും വലിയൊരു ആത്മവിശ്വാസം പകരുകയാണ് ഈ ഇതിഹാസ ഗായിക. ​തന്നേക്കാൾ ഇരുപത് വയസ്സ് പ്രായക്കൂടുതലുള്ള ഗണപത്‌റാവു ഭോസ്‌ലേയെ പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ആശയ്ക്ക് പ്രായം വെറും പതിനാറ്. ലതാ മങ്കേഷ്‌കർ അടക്കമുള്ള കുടുംബാംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു അന്ന് ആശ ആ തീരുമാനമെടുത്തത്. എന്നാൽ ഒരു […]
Read more
Advertisement
WhiteswanTV Footer