Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

അമ്മയുടെയും മകളുടെയും മൃതദേഹം കത്തിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിലെ പെട്ടിയിൽ പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ പെട്ടിയിലാക്കി തീകൊളുത്തിയതായാണ് പോലീസ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ കുടുംബത്തിലെ യുവതിയുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. ഇയാളെ […]
Read more

ട്രക്ക് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവുയാണ് മരിച്ചത്. ഹൈദരാബാദ്– വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപം വൈകുന്നേരം 4.20ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റാവു സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന് മുകളിൽ മറിഞ്ഞതോടെ കാർ പൂർണമായും തകർന്നു. അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. […]
Read more

നിതിൻ്റെ അമ്മയെ കാണാൻ എത്തി സിദ്ധാർഥന്‍റെ അമ്മ

തിരുവനന്തപുരം: മക്കളെ നഷ്ട്ടപെട്ട രണ്ട് അമ്മമാരുടെ വേദന കണ്ട് വിറങ്ങലിച്ചു അഞ്ചരക്കണ്ടി. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ സമാന സാഹചര്യത്തിൽ കണ്ണൂർ ഡെന്റൽ കോളജിൽ മരിച്ച നിതിന്‍റെ വീട്ടിൽ എത്തി. മകൻ മരിച്ച തിന് ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ […]
Read more

വേങ്ങരയിലെ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മലപ്പുറം: വേങ്ങര എസ്.എസ് റോഡിലെ വാടക കെട്ടിടത്തിൽ അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ ജില്ലയിലെ ചിദംബരം സ്വദേശിയായ ശങ്കർ അഞ്ചാൻ (52) ആണ് മരിച്ചത്. കരുവേപ്പിൽ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ താമസ സ്ഥലത്ത് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരിക്കാതിരുന്നതിനാൽ സഹോദരൻ ബാലമുരുകൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം നിലത്തോട് ചേർന്ന നിലയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ഇരുപത് വർഷമായി വേങ്ങരയിൽ […]
Read more

പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
Read more

പാമ്പ് കടിയേറ്റ കുട്ടിയെ 12 മണിക്കൂർ വെള്ളത്തിൽ മുക്കിവെച്ചു

ലഖ്‌നൗ: അന്ധവിശ്വാസത്തെ തുടർന്ന് പാമ്പുകടിയേറ്റ 13കാരന് ജീവൻ നഷ്ടമായി. ലഖ്‌നൗയ്ക്ക് സമീപമുള്ള പിതാംപൂർ ഗ്രാമത്തിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിയായ അമിത്തിനെ വ്യാഴാഴ്ച വൈകുന്നേരമാണ് പാമ്പ് കടിച്ചത്. സംഭവം വീട്ടുകാരെ അറിയിച്ചെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. മന്ത്രവാദിയുടെ നിർദേശപ്രകാരം കുട്ടിയെ മുളവടികളിൽ കെട്ടി ഗംഗാ നദിയിൽ ഏകദേശം 12 മണിക്കൂറോളം മുക്കി നിർത്തി. ഗംഗാനദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദിയുടെ വാദം. ദീർഘനേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങാതെ വന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഇതിനകം മരണം […]
Read more

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് […]
Read more

മധ്യപ്രദേശിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സംഭവം കവർച്ചയായി നടിച്ചുകൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. 23 വയസ്സുള്ള റൂബിയും കാമുകനായ വിശാൽ വിമലും (21) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 8-നാണ് സംഭവം നടന്നത്. ഭർത്താവ് നിലേഷ് ജാതവ് (27) ഭാര്യ റൂബിയോടും കുട്ടിയോടും കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. താൻ ബാഗ് […]
Read more

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥിയുടെ മരണം; നിതിൻ താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം […]
Read more

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അൻസാർ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരാണ് മരിച്ചത്. തുണി അലക്കുന്നതിനായി പുഴയിൽ എത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ കുട്ടി കയത്തിൽപ്പെട്ടതോടെ രക്ഷിക്കാനെത്തിയ അൻസാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പരന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read more
Advertisement
WhiteswanTV Footer