Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ക്ഷേത്രോത്സവ സദ്യയിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർയിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചു. കാര സ്വദേശിയായ വിജയൻ (70) ആണ് മരിച്ചത്. സംഭവത്തിൽ 20 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതുവരെ 350-ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഗെയിം ഓഫ് ത്രോൺസ് താരം മൈക്കൽ പാട്രിക് അന്തരിച്ചു

ലോകപ്രശസ്ത ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസ്-ലെ അഭിനേതാവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസ് (MND) ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. 35-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഭാര്യ നവോമി ഷീഹൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം ഇവിടെ പരിചരണത്തിലായിരുന്നു. 2023 ഫെബ്രുവരി 1-നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ ക്രമേണ ദുർബലമാകുന്ന ഗുരുതരമായ രോഗമാണ് MND. ഗെയിം […]
Read more

സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read more

വോട്ട് ചെയ്‌ത് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി. സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ ഇന്ന് സംസ്കാരം നടക്കും. ഭാര്യ: […]
Read more

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് ദുരന്തം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ഒരാൾ വഴുതി വീണതും, രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും വെള്ളത്തിൽ പതിച്ചതുമാണെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ […]
Read more

സത്‌കാരത്തിനിടെ പ്രവാസി കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ സുഹൃത്തിനെ സത്കാരത്തിനിടെ കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു ആണ് മരിച്ചത്. ദുബായിലെ ഒരു സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്ന രാജു, മരം ഫ്രെയിമുകളിൽ ഘടികാരം നിർമിക്കുന്ന ചെറിയ വ്യാപാരവും നടത്തി വരികയായിരുന്നു. സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിന് ദുബായിൽ നിന്ന് നാട്ടിലെത്തിയ രാജു മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. രാജുവിന്റെ വീടിന് പിന്നിലെ ഘടികാര നിർമാണ ശാലയിൽ ബുധനാഴ്ച രാത്രി സത്‌കാരം […]
Read more

ചെല്ലപ്പന്റെ മരണം; വീഡിയോ ചിത്രീകരിച്ച ഫോൺ കാണാനില്ല

വൈക്കം: തലയാഴം സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം തൂങ്ങി മരിച്ച കാർഷിക സംരംഭകൻ കെ. ചെല്ലപ്പന്റെ മൊബൈൽ ഫോൺ കാണാതായതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വൈക്കം പോലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് “മക്കൻ ചെല്ലപ്പൻ” എന്ന 67-കാരനായ ചെല്ലപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മകൾ ജ്യോതി പറഞ്ഞു. മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഈ ഫോണിലൂടെയായിരിക്കാമെന്ന് കുടുംബം പറയുന്നു. […]
Read more

ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം കഴിച്ചു; യുവതി മരണപ്പെട്ടു

പാലക്കാട്: ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്ന (20) ആണ് മരണപ്പെട്ടത്. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി സ്വദേശി അബ്ദുൽ റഹ്മാന്റെ ഭാര്യയായ അസ്ന ഗവൺമെന്റ് ഗേൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു അസ്നയുടെ വിവാഹം. വിഷം കഴിച്ച് അവശനിലയിലായ അസ്നയെ ആദ്യം ആലത്തൂർ, പിന്നീട് എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് ആശുപത്രിയിലേക്ക് […]
Read more

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

​മൈസൂരു: മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർത്ഥി ഷബ്നാസിനെ (21) മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാര്യമ്പാടി സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ പെലച്ചിക്കൽ ഷാജഹാന്റെ മകനാണ് ഷബ്നാസ്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം.​അപകടവിവരം അറിഞ്ഞയുടൻ മൈസൂരുവിലെ ഫയർഫോഴ്സും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ തുടങ്ങാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, സമയം പാഴാക്കാതെ വയനാട് കൽപറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാസമിതി’ അംഗങ്ങൾ രാത്രി തന്നെ മൈസൂരുവിലേക്ക് […]
Read more

ആലുവയിൽ നഴ്സ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ദുരൂഹത

കൊച്ചി: ആലുവയിൽ കുഴഞ്ഞു വീണ് മരിച്ച നഴ്സ് ലെന ജോൺ (25) മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. പാലക്കാട് കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും ജെസിയുടെയും മകളാണ് ലെന. മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാൻ ആലുവയിലേക്ക് എത്തിയ ലെന അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ വിവരമനുസരിച്ച്, ആലുവയിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞു വീണതായാണ് […]
Read more
Advertisement
WhiteswanTV Footer