Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

മകൾ തൂങ്ങി മരിച്ചത് അമ്മ ബന്ധുക്കളെ അറിയിച്ചത് രാത്രി 10 മണിക്ക്; തനുശ്രീയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. ഹെബ്ബാളിലെ മനോരായണപാളയ സ്വദേശിനിയായ തനുശ്രീ (17) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതൃവീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയായിരുന്നു. ഈ വൈകിപ്പിക്കൽ സംശയം വർധിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് […]
Read more

ശ്രീനന്ദയുടെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കർണാടക: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരത്തിൽ പലഭാഗങ്ങളിലും പരിക്കുകളും അസ്ഥി പൊട്ടലുകളും കണ്ടെത്തിയതായും, ഇവ വീഴ്ച്ചയിൽ ഉണ്ടായതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തു നിന്ന് ഏകദേശം 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് […]
Read more

വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: വീടിന് പുറത്ത് കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്. കോട്ടയം സി.എം.എസ്. കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് സെയ്ഫ്. മാതാവ്: റെയ്ഹാനത്ത്. പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കം ചെയ്യും.
Read more

പറവൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം പറവൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ പാരിപ്പള്ളി–പറവൂർ റോഡിലെ പുത്തൻകുളത്ത് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റെജി മോൻ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്‌കൂട്ടറിൽ ഇടിച്ചതെന്ന് റിപ്പോർട്ടുണ്ട്.
Read more

നൈജീരിയയിൽ സൈനിക താവളത്തിന് നേരെ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനിക ജനറലടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ബോർണോ സംസ്ഥാനത്തിലെ ബെനിഷെയ്ഖ് മേഖലയിൽ നടന്ന ആക്രമണമാണ് സംഭവിച്ചത്. 29-ാം ടാസ്‌ക് ഫോഴ്‌സ് ബ്രിഗേഡിന്റെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഒസെനി ബ്രൈമ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂട പ്രതിനിധികൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏതെങ്കിലും സംഘടന […]
Read more

ക്ഷേത്രോത്സവ സദ്യയിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർയിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചു. കാര സ്വദേശിയായ വിജയൻ (70) ആണ് മരിച്ചത്. സംഭവത്തിൽ 20 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതുവരെ 350-ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഗെയിം ഓഫ് ത്രോൺസ് താരം മൈക്കൽ പാട്രിക് അന്തരിച്ചു

ലോകപ്രശസ്ത ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസ്-ലെ അഭിനേതാവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസ് (MND) ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. 35-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഭാര്യ നവോമി ഷീഹൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം ഇവിടെ പരിചരണത്തിലായിരുന്നു. 2023 ഫെബ്രുവരി 1-നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ ക്രമേണ ദുർബലമാകുന്ന ഗുരുതരമായ രോഗമാണ് MND. ഗെയിം […]
Read more

സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read more

വോട്ട് ചെയ്‌ത് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി. സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ ഇന്ന് സംസ്കാരം നടക്കും. ഭാര്യ: […]
Read more

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് ദുരന്തം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ഒരാൾ വഴുതി വീണതും, രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും വെള്ളത്തിൽ പതിച്ചതുമാണെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് എത്തിയ […]
Read more
Advertisement
WhiteswanTV Footer