Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

യുകെയില്‍ പുഴയില്‍ വീണ് മലയാളി യുവതി മരിച്ചു

യുകെ: കയാക്കിങ്ങിനിടെ പുഴയിൽ വീണ് മലയാളി യുവതി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനിയായ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ വിരമിച്ച സൈനികൻ രാജഗോപാലിന്റെ മകളാണ് കീർത്തി. യുകെയിൽ ആരോഗ്യ മേഖലയിലായിരുന്നു ജോലി. കയാക്കിങ് നടത്തുന്നതിനിടെ പുഴയിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അമ്മ റീന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥയാണ്.
Read more

ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ

മലപ്പുറം: 2013ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 2013ൽ ഷെരീഫ് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട കേസിലായിരുന്നു അറസ്ററിലായിരുന്നത്. ജയിലിൽ കഴിയുമ്പോൾ ജാമ്യം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കൊലപാതകം 2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു. ഭാര്യ സാബിറ (21)യും മക്കൾ ഫാത്തിമ ഫിദ് (4), ഹൈഫ (2) എന്നിവരെയും ഷെരീഫ് വെള്ളക്കെട്ടിലേക്ക് തള്ളി […]
Read more

സ്ത്രീധനം പീഡനം; ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ

ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ലെന്നാരോപിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് ക്രൂരസംഭവം. സ്റ്റാഫ് നഴ്സായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരിച്ചു. അഞ്ച് മാസം ഗർഭിണിയായിരുന്നു ശ്വേത. സംഭവത്തെ തുടർന്ന് സ്ത്രീധന പീഡനവും കൊലപാതകവും ചുമത്തി സോറബ […]
Read more

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം

കാബൂൾ: അഫ്ഗാനിസ്ഥാൻയിലെ ഹിന്ദു കുഷ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തലസ്ഥാനമായ കാബൂൾയിൽ വീടുകൾ തകർന്നുവീണതാണ് മരണത്തിന് കാരണമായത്. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാബൂളിന് പുറമെ ഇസ്ലാമാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ […]
Read more

പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ശാസ്ത്ര-ബാലസാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരനും കേരള കാർഷിക സർവകലാശാല അക്കാദമിക് വിഭാഗത്തിന്റെ മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. ടി.ആർ. ശങ്കുണ്ണി (91) അന്തരിച്ചു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനം അനുഷ്ഠിച്ചു. ‘ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ’ ഉൾപ്പെടെ ആറു പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും, കേരള സാഹിത്യ അക്കാദമിയും ദേശീയ പുരസ്കാരവും നേടിയ ‘വായുവിന്റെ കഥ’യും, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ‘ഹിതോപദേശ കഥകൾ’ അടക്കം […]
Read more

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധ നേടിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് മരണവാർത്ത അറിയിച്ചത്. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീണതാണ് മരണകാരണമെന്ന് റിപ്പോർട്ട്. നടി സ്നേഹ ശ്രീകുമാർ ഉൾപ്പെടെ നിരവധി പേർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശിയായ ശരത്, അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് അവർ കുറിച്ചു. ‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി വൈറൽ റീലുകൾ ചെയ്താണ് ശരത് ശ്രദ്ധ നേടിയത്. […]
Read more

ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു

പട്ന: ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉണ്ടായ സംഭവത്തിൽ അഞ്ചുപേർ മരിച്ചു. കേസുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതൽ തുർകൗലിയയും രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 25കാരനായ യുവാവാണ് ആദ്യം മരിച്ചത്. എന്നാൽ ഈ വിവരം ഗ്രാമവാസികൾ മറച്ചുവെച്ച്, പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കൂടാതെ, വിഷമദ്യം […]
Read more

കോങ്ങാട് മാഞ്ചേരിക്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട്: വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോങ്ങാട് മാഞ്ചേരിക്കാവിലാണ് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കാർ യാത്രക്കാർക്കും അപകടത്തിൽ പരിക്ക് പറ്റി. കാർ ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
Read more

നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 11ഓടെ മരുന്ന് തളിക്കുന്നതിനിടെ കടന്നൽ കൂട്ടം തൊഴിലാളികൾക്ക് നേരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Read more

റോഡ് ഷോയ്ക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിൽ യുഡിഎഫ് റോഡ് ഷോയ്ക്കിടെ, മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്കൽ ബീച്ചിൽ നടന്ന പരിപാടിക്കിടെയാണ് 75 കാരനായ മുഹമ്മദ് കോയ കുഴഞ്ഞുവീണത്. യുഡിഎഫ് സ്ഥാനാർഥി പി.എം.എ സമീറിന്റെ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് ബോധരഹിതനായി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശ മേഖലയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരം അറിഞ്ഞതോടെ റോഡ് ഷോ നിർത്തിവെച്ചു. […]
Read more
Advertisement
WhiteswanTV Footer