Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: 2013ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 2013ൽ ഷെരീഫ് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട കേസിലായിരുന്നു അറസ്ററിലായിരുന്നത്. ജയിലിൽ കഴിയുമ്പോൾ ജാമ്യം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.

കൊലപാതകം 2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു. ഭാര്യ സാബിറ (21)യും മക്കൾ ഫാത്തിമ ഫിദ് (4), ഹൈഫ (2) എന്നിവരെയും ഷെരീഫ് വെള്ളക്കെട്ടിലേക്ക് തള്ളി കൊന്നു. പെരുന്നാളിന് വീട്ടിലേക്ക് മടങ്ങുമ്പോൾ ടയർ പഞ്ചറായതിനെ തുടർന്നുണ്ടായ അപകടമാണ് എന്ന് ഷെരീഫ് പറഞ്ഞിരുന്നു. മരണപ്പെട്ട 2 വയസ്സുകാരിയുടെ മൃതദേഹവുമായി ഷെരീഫ് സമീപത്തെ വീട്ടിൽ എത്തുകയും സംഭവം വിശദീകരിക്കുകയും ചെയ്‌തു.

പോലീസ് അന്വേഷണത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതായി സ്ഥിരീകരിച്ചു. ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപ ഇൻഷുറൻസ് തുക സ്വന്തമാക്കുകയും പുതിയ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 76ആം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 2015 ഏപ്രിൽ 22ന് പ്രതി ഒളിവിൽ പോയി. 12 വർഷത്തിന് ശേഷം ഇയാളെ പോലീസ് പിടികൂടിയതായി അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer