Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ഒമാനിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

മസ്കത്ത്: ഒമാനിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ സലാഹുദ്ദീൻ (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഖദ്റയിലെ താമസ സ്ഥലത്ത് എത്തിയ ശേഷം റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആ സമയത്ത് സമീപത്ത് ആരും ഉണ്ടായിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം കൂടെ താമസിക്കുന്നയാൾ പുറത്തുവന്നപ്പോഴാണ് അദ്ദേഹം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. 15 വർഷമായി സലാഹുദ്ദീൻ ഒമാനിൽ ജോലി ചെയ്തു വരുകയായിരുന്നു. […]
Read more

ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെ പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തവമണി മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം തെന്മലയിലെത്തിയിരുന്നു. സംഘത്തിലെ മറ്റൊരാളുമായ കൂടി റിസര്‍വോയറിലെ വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുണ്ടായ […]
Read more

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു. പള്ളിപ്പുറം നാലാം വാർഡ് പുതുവൽവെളി ജിഷ്ണുവിന്റെയും ബബിതയുടെയും മകൻ അൻവിദാണ് (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞദിവസം മാക്കേക്കടവിൽ വെച്ച് അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അദ്വിക.
Read more

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സ്റ്റീഫൻ ജോസഫ് മടങ്ങി; റിയാദിലെ മലയാളി സംരംഭകൻ നാട്ടിൽ അന്തരിച്ചു

​റിയാദ്: സൗദി അറേബ്യയിൽ നാല് പതിറ്റാണ്ടുകാലം പ്രവാസിയായിരുന്ന പ്രമുഖ മലയാളി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്റ്റീഫൻ ജോസഫ് (61) അന്തരിച്ചു. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമായ അദ്ദേഹം, രോഗബാധിതനായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ 40 വർഷമായി റിയാദിലെ ബത്തയിൽ അപ്പോളോ ഡിമോറോ ബിൽഡിംഗിൽ റോളക്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം. റിയാദിന് സമീപമുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു താമസം. ഇടയ്ക്കിടെ ചികിത്സയ്ക്കായി നാട്ടിൽ പോയി വരാറുണ്ടായിരുന്ന അദ്ദേഹം […]
Read more

മംഗളൂരുവിൽ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ബെംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ സ്വദേശി ആരിഫ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിൽ വെച്ചാണ് സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ കാർ ഇടിച്ച് താഴെ വീഴ്ത്തിയ ശേഷം ആക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ സ്ഥലത്ത് ആളുകൾ കുറവായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരിഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ […]
Read more

സൗദിയിലെ വാഹനപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. ഹിദ വയനാട് വൈത്തിരി സ്വദേശിയാണ് ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ ഉമ്മുൽ അറാറിൽ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീൻ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹം നടന്നത് ഒരാഴ്‌ച മാത്രമാണ്, ഹിദ മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിച്ചു. സംഭവസ്ഥലത്തുതന്നെ ഹിദ മരിച്ചു. ബന്ധുക്കൾ അറിയിച്ചു, […]
Read more

മംഗളൂരുവിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി

മംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് – 46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ കാറിടിച്ച് താഴെയിട്ടശേഷം ആക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനു കീഴിലുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് […]
Read more

ഉംറയ്ക്ക് പോയ മലയാളി തീർത്ഥാടക സൗദി അറേബ്യയിൽ മരണപെട്ടു

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്റെ ഭാര്യ ലൈല (50) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒന്നര മാസം മുൻപാണ് ഉംറ നിർവഹിക്കാൻ ലൈല സൗദിയിലെത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് […]
Read more

വനിതാ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയുടെ കൊലപാതകം; വിധി ഇന്ന്

കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശനിയാഴ്ച വിധി പ്രസ്താവിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിൽ താമസിച്ചിരുന്ന ദിവ്യശ്രീയെ 2024 നവംബർ 21-ന് വൈകിട്ട് വീട്ടിൽവെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് കെ. രാജേഷ്യാണ് കേസിലെ പ്രതി. ഇരുവരും അകന്ന് കഴിയുകയായിരുന്നു. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ദിവ്യശ്രീ സംഭവദിവസം ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് പോകാനിരിക്കുകയായിരുന്നു. വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയിൽ പരിഗണനയിലുമായിരുന്നു. സംഭവ ദിവസം […]
Read more

ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം; അതിഥി തൊഴിലാളി അറസ്റ്റിൽ

ഇടുക്കി: ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പപിന്നീട് മനുവിനൊപ്പം താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ശേഷം നാടുവിടാൻ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവ ദിവസം രണ്ടുപേരും […]
Read more
Advertisement
WhiteswanTV Footer