Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കളമശ്ശേരി തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ

കൊച്ചി: കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തൊഴിലാളിയുടെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും, ഭാര്യയ്ക്ക് സമ്മതമെങ്കിൽ ജോലി നൽകണമെന്നും നിർദേശത്തിൽ പറയുന്നു. തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ശത്രുഘ്നൻ ആണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ […]
Read more

അമ്മയുടെ രഹസ്യബന്ധം ചോദ്യം ചെയ്യാനെത്തി; രണ്ടുപേരെ കത്തികൊണ്ട് കുത്തി 16-കാരൻ

ബെംഗളൂരു: പീനിയയിൽ രഹസ്യബന്ധത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി രണ്ടുപേരെ കുത്തിക്കൊന്നു. 16-കാരനാണ് സംഭവം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മല്ലഗൗഡയുടെ ഭാര്യ യമുന (36), സഹോദരൻ സുദീപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് ഇവർ കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതായാണ് വിവരം. വഴക്കിനിടെ ഇരുവരും കത്തിയുമായി വീട്ടിനകത്ത് കയറിയതോടെ അമ്മയെ രക്ഷിക്കാനായി 16-കാരൻ കത്തി പിടിച്ചെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. യമുനക്കും സുദീപിനും നിരവധി തവണ കുത്തേറ്റതായും, ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും പോലീസ് […]
Read more

മധ്യവയസ്കന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി

കണ്ണൂർ: ശരീരത്തിലൂടെ കാർ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് കാരൂർ സ്വദേശി മണിയാണ് അപകടത്തിൽ മരിച്ചത്. വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷണൽ ലോഡ്ജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വടകരയിൽ ഒരു ലോഡ്ജ് പരിസരത്തെ വഴിയരികിൽ കിടന്നുറങ്ങവേയാണ് അപകടം ഉണ്ടായത്. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. വർഷങ്ങളായി വടകരയിലെ ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലും തൊഴിലെടുത്തു കൊണ്ട് ഇരിക്കുകയായിരുന്നു മണി. ഇയാൾ ദിവസവും കിടന്നുറങ്ങിയിരുന്ന സ്ഥലമായിരുന്നു അത്.
Read more

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കൻ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തി

പത്തനംതിട്ട: ചെങ്ങന്നൂരിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തി. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശി ബിനു ഫിലിപ്പ് (മനു-52)യുടെ മൃതദേഹമാണ് കാഞ്ഞിരമറ്റത്തിന് സമീപം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ജീവനക്കാർ പാളം പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസ്സിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളം വരെ യാത്ര ചെയ്യുന്നതിനിടെ ഇയാൾ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ബിനു ഫിലിപ്പ് പിന്നീട് എവിടെയാണ് […]
Read more

ഹൃദയാഘാതം മൂലം കുവൈറ്റിൽ മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശിയായ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് മരിച്ചത്. 48 വയസ്സായിരുന്നു. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഹിലാല്ധിൻ. സംസ്കാര ചടങ്ങുകൾക്കുള്ള നടപടികൾ പൂർത്തിയാകുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കൾ ഫാത്തിമ, ഫർഹാന. കുവൈത്തിലെ സബ്ഹാനിൽ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തിൽ നടത്തും.
Read more

യുവതിയുടെ കഴുത്തറുത്ത് കാർ കയറ്റി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കർണാടക: കർണാടകയിലെ കലബുറഗി ജില്ലയിൽ പട്ടാപ്പകൽ നടുറോട്ടിൽ ക്രൂര കൊലപാതകം. മഹാരാഷ്ട്ര സ്വദേശിനിയായ ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അക്ഷയെ പൊലീസ് അറസ്റ്റ്ചെയ്തു. പോലീസ് വിവരങ്ങൾ പ്രകാരം, ഷൈലയും അക്ഷയും തീർത്ഥാടന കേന്ദ്രമായ ഗണഗപുരയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ പതിനൊന്നോടെ ബല്ലൂർഗ് ഗ്രാമപരിസരത്ത് എത്തിയപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. നടുറോഡിൽ സഹായത്തിനായി നിലവിളിച്ച ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. […]
Read more

ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില […]
Read more

താമരശേരി ചുരത്തിലെ കൊക്കയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെയുള്ള കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടും ഒമ്പതും വളവുകൾക്കിടയിൽ ഏകദേശം 12 മീറ്റർ താഴ്‌ചയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read more

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സി.ജി. ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: മലയാള സിനിമയിലും നാടകവേദിയിലും ശ്രദ്ധേയനായ നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. ‘കളിയാട്ടം’, ‘പട്ടാഭിഷേകം’, ‘തച്ചിലേടത്ത് ചുണ്ടൻ’, ‘നരസിംഹം’, ‘മീശമാധവൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാരക്ടർ റോളുകളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടി. നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത നാടക അഭിനേതാക്കളായ ഒ. […]
Read more
Advertisement
WhiteswanTV Footer