സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കൊല്ലത്ത് അരും കൊല; മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി

കൊല്ലം: മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്തെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read more

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് 3 മരണം; രക്ഷാ പ്രവർത്തകനായ യുവാവ് മറ്റൊരപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായപകടത്തിൽ മൂന്നു മരണം. രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് അൽപസമയത്തിനു ശേഷം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്. കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി 11.30ന് ആദ്യ അപകടമുണ്ടായത്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ.നിലയത്തിൽ രാജൻ‌–ബീന ദമ്പതികളുടെ മകൻ അഖിൽ‌ (19), കളത്തുവിള […]
Read more

ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് സ്റ്റാഫ് തൂങ്ങി മരിച്ച നിലയിൽ;പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിം​ഗ് സ്റ്റാഫായ സാറ മോളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫാണ് മരിച്ച സാറ മോൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
Read more

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്‍റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Read more

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിരികെ വീട്ടിലെത്താതായപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോഴാണ് മലമ്പുഴ ഡാം പരിസരത്താണെന്ന് മനസിലായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചിൽ നടത്തുകയായിരുന്നു. Content: Brothers drown while bathing in Malampuzha […]
Read more

കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക്; ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക് ദാരുണാന്ത്യം. കരമന ഐക്കരവിളാകം നബീസത്ത് (47) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കുലശേഖരത്തേക്കു പോകാനായി ബസ് ടെർമിനലിൽ എത്തിയ നബീസത്ത് ബസ് നിർത്തുന്നിടത്തുകൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. കാട്ടാക്കട ഡിപ്പോയിലെ ബസ് നിർത്തിയിടാനായി അശ്രദ്ധമായി ഓടിച്ചു കയറ്റുകയും ബസിനും ടെർമിനലിലെ തൂണിനും ഇടയിൽ നബീസത്ത് ഞെരുങ്ങുകയുമായിരുന്നു. യാത്രക്കാർ നിലവിളിച്ചതോടെയാണ് ഡ്രൈവറും കണ്ടക്ടറും ഇതു ശ്രദ്ധിക്കുന്നത്. നബീസത്തിനെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നബീസത്തിന്റെ […]
Read more

നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജയാന് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ […]
Read more

മദ്യശാലയിൽ ക്യൂ നിൽക്കുന്നതിനിടെ തർക്കം; ബിയർ കുപ്പികൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Read more

ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലേക്ക് പാഞ്ഞ് കയറി; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നില്‍ വീട്ടില്‍ കലേഷ് കാര്‍ത്തികേയന്‍ (31) ആണ് മരിച്ചത്. ഉമ്പര്‍നാടുള്ള അമ്മ വീട്ടില്‍ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് വരവെ ചൊവ്വാഴ്ച പുലര്‍ച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികില്‍ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു. ബൈക്കിൽ നിന്നും വീണ […]
Read more

ഇടുക്കിയില്‍ യുവാവ് കാറിനുള്ളില്‍ മരിച്ചനിലയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്ലറ്റിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഏലപ്പാറയില്‍ മത്സ്യവ്യാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീര്‍ ഹുസൈന്‍. കഴിഞ്ഞ ദിവസം കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.