സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കൊല്ലം അഞ്ചലില്‍ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലില്‍ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. അറക്കല്‍ മലമേല്‍ സ്വദേശി അരുണാണ് മരിച്ചത്. അറക്കല്‍ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വിദേശത്ത് ജോലി ഉണ്ടായിരുന്ന അരുണ്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വന്നതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകട മരണത്തിന് അഞ്ചല്‍ പൊലീസ് കേസ് എടുത്തു.
Read more

വേനല്‍ കനത്തു; കേരളത്തില്‍ 106 പശുക്കളും 12 എരുമകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഫാന്‍ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി […]
Read more

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

പീരുമേട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പീരുമേട് പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസാണ് (68) മരിച്ചത്. കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ബസ് വരുന്നതുകണ്ട് ഓടി മാറാന്‍ ശ്രമിച്ച സ്റ്റാന്‍സിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്‍പോട്ടുനീങ്ങി നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ വശത്തായി വലിയ കുഴിയും ഇതിന് സമീപത്തായി 11 […]
Read more

ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു

ലോസ്ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ല്‍ അദ്ദേഹത്തിന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകള്‍ പറഞ്ഞു. 90 കളില്‍ ഹോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കില്‍മര്‍. ടോപ്പ് ഗണ്‍ (1986) എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ല്‍, ഒലിവര്‍ സ്റ്റോണിന്റെ ദി ഡോര്‍സില്‍, ജിം മോറിസണായി വേഷമിട്ടതും കില്‍മറിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. […]
Read more

പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്. പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കണ്ടത്. അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

ഇടമലയാര്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം

കോതമംഗലം: കുട്ടംപുഴ വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ആലുവ സ്വദേശികളാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കോതമംഗലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.
Read more

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ (60), മകൻ ഹാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. ലിഫ്റ്റിന് അടുത്തായി കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ ലിഫ്റ്റിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ee സമയം ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ കാണാതെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം […]
Read more

ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

കോട്ടയം: സാമൂഹ്യ പ്രവർത്തകനും ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ത്യയിലെയും അതുപോലെ കേരളത്തിലെയും ദളിത്-കീഴാള ജീവിതങ്ങളെ പ്രതിപാദിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കെ.കെ. കൊച്ച് നിരന്തരം പ്രയത്നിച്ചിരുന്നു. 1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും […]
Read more

നടി സൗന്ദര്യയുടെ മരണം കൊലപാതകം?: പിന്നിൽ തെലുങ്ക് നടൻ!!

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിടപറഞ്ഞ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി യുവാവ്. നടിയുടേത് അപകടമരണമല്ലെന്നാണ് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ മരണത്തിൽ തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ചിട്ടിമല്ലു ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണത്തിൽ പറയുന്നു. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഈ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.