Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പത്തനംതിട്ടയിൽ വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി വിനു (48), വിശ്വജിത്ത് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമിതമായി മദ്യപിച്ച ശേഷമാണ് ഇരുവരും കാറോടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗത്തിലെത്തിയ കാർ വഴിയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് സമീപമാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ അബു (58) സംഭവസ്ഥലത്തുവച്ച് […]
Read more

മലപ്പുറം പോത്തുകലിൽ ഭാര്യയെ അടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പലതവണ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ സുരേഷ് നിഷയെ പലതവണ മർദ്ദിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. മേലെ മുണ്ടേരി […]
Read more

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി. ദുരന്തത്തിൽ 800ലേറെ പേരെ കാണാതായതായാണ് നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ. കാണാതായവരിൽ 466 പേർ വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് നേപ്പാളിലെത്തിയ 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്. […]
Read more

ബാരാമതിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാറിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ മകളാണ് മരിച്ചത്. വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി അമ്മയുമായി വഴക്കിട്ട ശേഷം കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബാരാമതി പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ […]
Read more

ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർതൃവീട്ടുകാർക്കെതിരെ ആരോപണം

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ ഡൽഹി ദ്വാരകയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗർഭിണിയായിരുന്ന നസിയ ഖാനാണ് ഓഗസ്റ്റ് 21ന് മരിച്ചത്. ഭർതൃവീട്ടുകാരിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നതായി നസിയയുടെ കുടുംബം ആരോപിച്ചു. ഏപ്രിൽ 11നാണ് നസിയ അജം അലി ഖാനെ വിവാഹം കഴിച്ചത്. ഭർത്താവ് അജം അലി ഖാൻ, ഭർതൃമാതാവ് സമിൻ നിഷ, ഭർതൃപിതാവ് ബാബർ അലി ഖാൻ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാൻ […]
Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് (23) ആണ് മരിച്ചത്. പെരിന്തൽമണ്ണ–ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വച്ചാണ് അപകടം. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

തമിഴ്നാട് എക്സ്പ്രസിലെ സ്യൂട്ട്‌കേസിൽ മനുഷ്യശരീരഭാഗങ്ങൾ; ചെന്നൈയിൽ അന്വേഷണം

ആഗ്ര: ഓഗസ്റ്റ് അഞ്ചിന് ചെന്നൈ-ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽനിന്ന് രക്തംപോലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ദുർഗന്ധം വമിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്‌കേസിൽ മനുഷ്യശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ആഗ്ര പൊലീസ്, ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലെ ഒരു വാടകവീട്ടിൽനിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ചെന്നൈ സെൻട്രലിൽനിന്ന് തലേന്ന് രാത്രി പത്തുമണിയോടെ യാത്ര ആരംഭിച്ച ട്രെയിൻ പുലർച്ചെ അഞ്ചുമണിയോടെ ഗ്വാളിയോറിലെത്തിയപ്പോഴാണ് ജനറൽ കോച്ചിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽനിന്നുള്ള […]
Read more

NICU വാമറിന് തീപിടിച്ചു; നവജാതശിശുവിന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗമായ എൻഐസിയുവിലെ വാമർ മെഷീന് തീപിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ. ശനിയാഴ്ചയാണ് സംഭവം. വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടിത്തമുണ്ടായതോടെ ആശുപത്രി ജീവനക്കാർ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. അപകടത്തിൽ പൊള്ളലേറ്റ മൂന്ന് കുഞ്ഞുങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയതായി ആശുപത്രി സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ ജബൽപുരിലെ ആശുപത്രിയിലേക്ക് […]
Read more

മുംബൈയിൽ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടമുണ്ടായത്. ഭുലേശ്വർ ചാ രാജ എന്ന ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണത്. സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് […]
Read more

മുംബൈയിൽ 22 അടി ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം

മുംബൈ: മുംബൈയിൽ ഭുലേശ്വർ രാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. കുട്ടികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തുമണിയോടെയാണ് അപകടം. ബൈക്കുള്ളയിൽനിന്ന് ഭുലേശ്വറിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന ഗണപതി വിഗ്രഹം പന്തലിൽ എത്തുന്നതിന് ഏകദേശം 50 മീറ്റർ മുമ്പാണ് റോഡിലേക്ക് മറിഞ്ഞുവീണത്. വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix