Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വാക്കേറ്റത്തിനിടെ തലയിടിച്ച് വീണു; മധ്യവയസ്‌കന്‍ മരിച്ചു

മലപ്പുറം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. സംഭവത്തിൽ ഒരാളെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാങ്കര മടക്കുംമുട്ടിൽ ഷിബു (46)വിനെയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ ഇൻചാർജ് ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. പാലാങ്കര പുന്നപ്പാല അസൈനാർ (54) ആണ് മരിച്ചത്. കഴിഞ്ഞ മാസം 23നാണ് സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിനിടെ അസൈനാർ തലയടിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസൈനാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

മമത ബാനർജിയുടെ അനന്തരവൾ ബ്രിസ്റ്റി മുഖർജി മരിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജിയെയാണ് ബിർഭും ജില്ലയിലെ രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി. ചൊവ്വാഴ്ച രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലെ വീടിന്റെ രണ്ടാം നിലയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

എബോള ഭീതി; കോംഗോയിൽ മരണം 2,900 പിന്നിട്ടു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള ബാധയിൽ രോഗികളുടെ എണ്ണം 6,000 കടന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 6,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 2,911 ആയി ഉയർന്നു. അതേസമയം, 1,360-ലേറെ പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചു. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും വൈറസ് പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇത്തൂരി, നോർത്ത് കിവു, സൗത്ത് കിവു, ഹൗട്ട്-ഉലെ, ബാസ്-ഉലെ, ഷോപോ തുടങ്ങിയ പ്രവിശ്യകളിലെ 60 മേഖലകളിലാണ് […]
Read more

കാറിനുള്ളിൽ ഫ്രിയോൺ വാതകം ചോർന്നു; ഈജിപ്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കെയ്‌റോ: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സംവിധാനത്തിൽനിന്ന് ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഈജിപ്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66കാരനായ ഗൃഹനാഥൻ, ഭാര്യ, 25കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ഓൾഡ് കെയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ ലോക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രയ്ക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെ […]
Read more

അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയോടുള്ള വിരോധത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസിന്റെ മരണത്തെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം 13-നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്നുമുതൽ മോഹൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൈനാസ്റ്ററിന്റെ […]
Read more

കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിഫാമിൽ അനധികൃതമായി വൈദ്യുതി ലൈൻ സ്ഥാപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 26-ാം തീയതി രാവിലെ 11 മണിയോടെയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ അപകടമുണ്ടായത്. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് […]
Read more

സമാധി വിവാദം; ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. സംഭവത്തിൽ കൊലപാതക സാധ്യതയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു. 2025 ജനുവരി 9നാണ് ഗോപൻ മരിച്ചത്. അച്ഛൻ സമാധിയായെന്ന് കാണിച്ച് മക്കൾ വീടിന് സമീപം പോസ്റ്റർ സ്ഥാപിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. തുടർന്ന് നാട്ടുകാർ സംശയം ഉന്നയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗോപനെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പൊലീസ് കേസ് […]
Read more

തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. ഓഗസ്റ്റ് 28നാണ് സംഭവം. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകുകയായിരുന്നു. തുടർന്ന് കടന്നലുകൾ ഗോകുൽദാസിനെ ആക്രമിച്ചു. കടന്നൽ കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Read more

കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

റിയാദ്: സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നയതന്ത്ര നടപടികൾ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് കോൺസുലാർ നടപടികൾ ഏകോപിപ്പിക്കുന്നത്. ആഗസ്റ്റ് 10ന് രാത്രി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജുബൈലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലംഗ സംഘത്തിന് നേരെയാണ് ഇറാനിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തമിഴ്‌നാട് തൊടുവായ് സ്വദേശി പി. മാവീരൻ (40) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ജുബൈൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന […]
Read more

അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

കണ്ണൂർ: പയ്യന്നൂരിൽ അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിന് തടസമെന്ന് പയ്യന്നൂർ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix