Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നാഗർകോവിലിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി; ആഭരണങ്ങളും പണവും കവർന്നു

നാഗർകോവിൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശിനി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്. പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ചിന്നമ്മയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൈകൾ കെട്ടിയ […]
Read more

കൂട്ടുകാർ തമ്മിലുള്ള തർക്കത്തിനിടെ കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട: ഇരവിപേരൂരിൽ കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ കിണറ്റിൽ നിന്ന് രക്ഷപ്പെട്ട ജോജോ ജോണിനെയും സംഭവസ്ഥലത്തുണ്ടായിരുന്ന വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവൽ (34) ആണ് മരിച്ചത്. ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജൂവലും സുഹൃത്തുക്കളായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് പിടിച്ചുതള്ളൽ ഉണ്ടാകുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനിടെ ജൂവലും […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: വേങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. വേങ്ങാനൂർ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് കാർ കത്തിയത്. തീപിടിത്തത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കാറിനുള്ളിൽ നിന്നാണ് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കത്തിയ കാർ ടൈറ്റസ് കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. KL 05 AV 3686 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഏറ്റുമാനൂർ ഭാഗത്താണ് വാഹനം രജിസ്റ്റർ […]
Read more

കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽനിന്ന് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾനിലയിൽനിന്ന് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം വിഷ്ണുനിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മുകൾനിലയിൽനിന്ന് താഴേക്ക് വീണ യുവതി തൽക്ഷണം മരിച്ചതായി കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പോലീസിന്റെ വിവരം. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് […]
Read more

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ പ്രവിതയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ പരിശോധന ആരംഭിച്ചു.
Read more

വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ 7വയസുകാരി മരിച്ചു

മലപ്പുറം: വസ്ത്രത്തിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്റെ മകൾ അവനി (7) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂർ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവനി. രണ്ട് മാസം മുൻപാണ് ദീപം തെളിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ച […]
Read more

പഞ്ചാബിൽ AAP പ്രവർത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവർത്തകൻ കൊല്ലപ്പെട്ടു. മാംഡോട്ട് നഗർ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപി ആണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് മാംഡോട്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹർപ്രീതിനും നേരെ കാറിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചു. ഹർപ്രീത് ചികിത്സയിൽ തുടരുകയാണ്. അടുത്തിടെ നടന്ന നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ നിന്ന് ഗുര്‍പ്രീതിന്റെ സഹോദരി […]
Read more

ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിന് താഴെയുള്ള വീടിന് സമീപത്തേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ലോറി മറിഞ്ഞതിന്റെ വലിയ ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയുടെ നിർമാണം നടക്കുന്ന വിവരം വ്യക്തമായി അറിയിക്കുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ […]
Read more

വാഹനത്തിന് ഫിറ്റ്നസ് ലഭിച്ചില്ല; മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും കുറിപ്പിലുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix