Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DMK

ലോക്സഭയില്‍ ഡിഎംകെ എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം വേണമെന്ന് കനിമൊഴി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് പിന്നാലെ ദേശീയ തലത്തിലും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതായി സൂചന നല്‍കി ഡിഎംകെ. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഡിഎംകെ അവസാനിപ്പിച്ചതായും വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ക്ക് ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി കരുണാനിധി കത്തയച്ചു. സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ഇരിക്കുന്നത് ഇനി ശരിയല്ലെന്നും ഡിഎംകെ അംഗങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഈ മാറ്റം അത്യാവശ്യമാണ്,’ സ്പീക്കര്‍ക്ക് […]
Read more

വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ; ​ഗവർണറുടേത് അം​ഗീകരിക്കാനാകാത്ത നടപടി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി […]
Read more

വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല: എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ […]
Read more

തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം; പരാജയത്തിന് പിന്നാലെ സ്റ്റാലിനെ സന്ദർശിച്ച് രജനികാന്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് നടൻ രജനികാന്ത് എത്തിയത് തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തകർപ്പൻ വിജയം നേടിയതോടെ തമിഴ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയപ്പോൾ, ഭരണകക്ഷിയായിരുന്ന ഡിഎംകെ […]
Read more

വിജയ്ക്കുള്ള പിന്തുണ; കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.വിജയ് നയിക്കുന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും കോൺഗ്രസിനെ “പിന്നിൽ നിന്ന് കുത്തുന്നവരായി” വിശേഷിപ്പിച്ചുമാണ് ഡിഎംകെ പ്രതികരണം. വിജയ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ സമീപിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വം അനുമതി നൽകിയതായി അറിയുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് […]
Read more

ജയവും തോൽവിയും പുത്തരിയല്ല’; ആദ്യ പ്രതികരണവുമായി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം വലിയ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനവിധി അംഗീകരിക്കുന്നുവെന്നും, ഇനി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രതികരിച്ച സ്റ്റാലിൻ, ജയവും പരാജയവും ഡിഎംകെയ്ക്ക് പുതിയതല്ലെന്ന് പറഞ്ഞു. മുൻപ് ആറ് തവണ അധികാരത്തിലിരുന്ന പാർട്ടി, ഇപ്പോൾ ജനങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ ലഭിച്ചുവെന്നും, […]
Read more

കുളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥി വി.എസ്. ബാബുയാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ തോറ്റത്. മുഖ്യമന്ത്രിയുടെ തോൽവി തമിഴ്‌നാട് രാഷ്ട്രീയത്തെയും ഡിഎംകെ പ്രവർത്തകരെയും അമ്പരപ്പിച്ചു. സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാലാമത്തെ തോൽവിയാണിത്. ഒരിക്കൽ സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ബാബു, ഡി.എം.കെ വിട്ട് പിന്നീട് […]
Read more

തമിഴ്‌നാട് ടിവികെ തരംഗം; മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുന്നതിനിടെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയിൽ രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 15 ഓളം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ നിലവിൽ ഏകദേശം 104 സീറ്റുകളിൽ മുന്നിലാണ്. നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ […]
Read more

ഡിഎംകെയെതിരെ സിപിഎം വിമർശനം; ഇടതു പാർട്ടികളെ അവഗണിച്ചതായി ബാലകൃഷ്ണൻ

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപേ ഡിഎംകെയെതിരെ സിപിഎം വിമർശനവുമായി രംഗത്ത്. ഇടതു പാർട്ടികൾക്ക് യഥാർത്ഥ പ്രാധാന്യം നൽകിയില്ലെന്നും, അവരെ അഞ്ച് സീറ്റുകളിലേക്ക് ഒതുക്കിയെന്നുമാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കെ. ബാലകൃഷ്ണന്റെ ആരോപണം. ഈ തെരഞ്ഞെടുപ്പിൽ യുവാക്കളിൽ വലിയ രാഷ്ട്രീയ ഉണർവ് പ്രകടമായിരുന്നുവെന്നും, മാറ്റത്തിനായുള്ള ആഗ്രഹം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തിക വളർച്ചയുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അതിൽ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും, എന്നാൽ അവർക്കായി എന്താണ് സർക്കാർ ചെയ്തതെന്ന് ചോദ്യം ചെയ്തു. എക്സിറ്റ് പോളുകൾ […]
Read more

സ്റ്റാലിൻ ഇത്തവണയും സ്റ്റാർ; തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ എക്സിറ്റ് പോൾ ഫലങ്ങളിൽ സ്റ്റാറായിരിക്കുകയാണ് സ്റ്റാലിൻ. പുറത്തുവന്ന ഒൻപതിൽ ഏഴ് എക്സിറ്റ് പോളുകളിലും ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് വിലയിരുത്തൽ. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer