വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
കൽപ്പറ്റ: വയനാട് അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട. 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കൽ ഗുഹ വിനോദസഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എടക്കൽ ഗുഹ മേഖലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടാണ് ഹോളിഡേ ഹോംസ് ലോഡ്ജിൽ പരിശോധന നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതോടെ […]
Read more