Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: elon musk

ട്രംപ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറി ഇലണ്‍ മസ്‌ക്

ഡൊണ്‍ള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറി ലോക കോടീശ്വരന്‍ ഇലണ്‍ മസ്‌ക്. ട്രംപിനെ രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആക്കുന്നതില്‍ മസ്ക് വലിയ പങ്കുവഹിച്ചിരുന്നു. ട്രംപിന്റെ സാമ്പത്തിക ഉപദേശകന്‍ ആയിരുന്നു മസ്‌ക്. സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമമാക്കുനും, അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമായി രൂപീകരിച്ച വകുപ്പായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി. ഈ സംഘത്തിന്റെ നേതാവായിരുന്നു മസ്‌ക്. ട്രംപ് ഭരണകൂടത്തിന്റെ ഒരു പ്രധാന നിയമനിര്‍മ്മാണത്തെ ചൊലിയുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്നാണു വിവരം. ട്രംപിന്റെ Big Beautiful […]
Read more

ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ചതായി സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000 രൂപയോളം) പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിനെ ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ഫെബ്രുവരിയില്‍ ക്ഷണിച്ചിരുന്നു. നിലവില്‍ 70 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം […]
Read more

പ്രധാനമന്ത്രിയുമായി ഫോണ്‍ സംഭാഷണത്തിന് പിന്നാലെ; ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

വാഷിങ്ടന്‍: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മസ്‌ക് പ്രകടിപ്പിച്ചത്. ”പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുന്നു” – മസ്‌ക് എക്‌സില്‍ കുറിച്ചു. ഇന്നലെയാണ് മസ്‌കും മോദിയുമായി ഫോണ്‍ സംഭാഷണം നടന്നത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്-ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന […]
Read more

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10ൽ നിന്ന് അംബാനി പുറത്ത്

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി അംബാനി. കഴിഞ്ഞ ഒരു വർഷം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 1 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആസ്തിമൂല്യത്തിൽ ഇങ്ങനെ കുറവ് സംഭവിക്കാൻ പ്രധാന കാരണം കടബാധ്യതകൾ വർധിച്ചതാണ്. എന്നാൽ ഏറ്റവും പുതിയ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം നില നിർത്താൻ അംബാനിക്ക് സാധിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ അഥവാ 8.6 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ […]
Read more

എക്സ് സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഇലോൺ മസ്ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മസ്‌ക് ആരോപിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. യുകെയില്‍ മാത്രം 10,800 ല്‍ അധികം ഉപയോക്താക്കള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ […]
Read more

സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം

വാഷിംഗ്ടണ്‍: സ്‌പേസ് എക്‌സ് ‘സ്റ്റാര്‍ഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം. റോക്കറ്റ് ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്. ഫ്‌ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങള്‍ വീണത്. റോക്കറ്റ് വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്‌പേസ് എക്‌സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ എഞ്ചിനുകള്‍ ഓഫാവുകയും ചെയ്തു. ഇതോടെ പേടകം […]
Read more

സാങ്കേതിക തകരാർ: സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്

വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം റദ്ദാക്കിയത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് സ്പേസ്എക്സ് വെളിപ്പെടുത്തിയിട്ടില്ല. സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാവിയിലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടകൊണ്ടുള്ള ഇലോൺ മസ്കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. സാങ്കേതിക തകരാറുകൾ പരിശോധിച്ച് വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ്എക്സ് സൂചിപ്പിക്കുന്നു.
Read more

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.
Read more

മസ്കിനും ഡോജ് സംഘത്തിനും യുഎസ് ട്രഷറി പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ താൽക്കാലിക വിലക്ക്

വാഷിങ്ടൺ: യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും കോടതിയുടെ താൽക്കാലിക വിലക്ക്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ട്രഷറി വകുപ്പ് രേഖകൾ എടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമമാണ് കേടതി തടഞ്ഞത്. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരുടെ ശമ്പളവും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ […]
Read more

യുഎസ്എഐഡിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുളള നീക്കത്തില്‍ ട്രംപിനും മസ്‌കിനും തിരിച്ചടി

വാഷിങ്ടണ്‍: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇലോണ്‍ മസ്‌കിനും തിരിച്ചടി. ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. തൊഴിലാളികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്തല്ല തന്റെ ഉത്തരവെന്നും ജഡ്ജി പ്രത്യേകം പരാമര്‍ശിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 2,200 പേരെ ശമ്പളത്തോട് കൂടിയ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് നിര്‍ത്തിവെക്കാന്‍ ട്രംപ് നിയോഗിച്ച യുഎസ് ജില്ലാ ജഡ്ജി കാള്‍ നിക്കോളസ് രണ്ട് ഫെഡറല്‍ എംപ്ലോയീസ് […]
Read more

Recent News

Advertisement
WhiteswanTV Footer