Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment news

ഷാരുഖ് ഖാൻ്റെ ആസ്തി 7300 കോടി: സിനിമാമേഖലയിലെ സമ്പന്നരുടെ പട്ടിക പുറത്ത്

സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന മേഖലയാണ് സിനിമാമേഖല. ബി​ഗ്ബജറ്റ് സിനിമയ്ക്കും താരങ്ങളുടെ പ്രതിഫലമായും മറ്റും വലിയ തുകയാണ് സിനിമാമേഖലയിൽ വിനിയോ​ഗിക്കുന്നത്. ഇത്തരത്തിൽ സിനിമാലോകത്തെ ഏറ്റവും സമ്പന്നനായ നടൻ ആരെന്ന് അറിയാൻ ഏവർക്കും കൗതുകമായിരിക്കും. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. 7300 കോടിയുടെ ആസ്‍തിയാണ് ബോളിവുഡിൻ്റെ കിരീടം വെയ്ക്കാത്ത രാജാവിൻ്റെ പ്രതിഫലം. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാനുളള […]
Read more

ആലിയയെ പിന്നിലാക്കി സാമന്ത ഒന്നാമത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നു. ഒരിടവേളയ്‍ക്കുശേഷം ഓര്‍മാക്സ് പുറത്തുവിട്ട പട്ടികയിൽ തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെ മറികടന്നാണ് സമാന്ത പട്ടികയിൽ ഒന്നാമതെത്തിയത്. ആലിയ ഭട്ട് പട്ടികയിൽ രണ്ടാമത് എത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനം കെെയ്യടക്കി. ആരാധകരെ അമ്പരപ്പിച്ച് സായി പല്ലവിയാണ് നാലാം സ്ഥാനത്ത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെ സഹായിച്ചത്. അഞ്ചാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് […]
Read more

കെ.ടി. രാജീവിൻ്റെ നിർമ്മാണത്തിൽ ; കെ. ശ്രീവര്‍മ്മ തിരക്കഥയെഴുതിയ ‘രണ്ടാം മുഖം’ പ്രേക്ഷകരിലേക്ക്

പി.ആർ. സുമേരൻ കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള […]
Read more

ബസൂക്ക ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും

മമ്മൂട്ടി നായകനായി ഏതാണ് ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ റിലീസിന് 30 ദിവസങ്ങള്‍ക്ക് മുന്നോടിയായി പുറത്തുവിട്ടിരിക്കുകയാണ്. ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‍വുഡ് എക്സിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. ബസൂക്ക ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക. ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം […]
Read more

”ഞാൻ മയക്കുമരുന്നിന് അടിമയാണെന്ന് പ്രചരിപ്പിച്ചു” ; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

തിരുവനന്തപുരം: നാന്‍സി റാണി സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി ആഹാന കൃഷ്ണ. ചിത്രത്തിന്റെ സംവിധായകന്‍ മനുവിന്റെ ഭാര്യ നെെന കഴിഞ്ഞ ദിവസം നടത്തി ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലാണ് ആഹാന പ്രതികരണവുമായി എത്തിയിരിക്കുന്നത്. നാൻസി റാണി എന്ന സിനിമയിലെ നായികയായ അഹാന പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റും സഹകരിക്കുന്നില്ലെന്നാണ് നെെന ആരോപണം ഉന്നയിച്ചത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് നെെനയുടെ വിമർശനം. സിനിമയുടെ റിലീസിന് മുമ്പ് തന്നെ സംവിധായകന്‍ മനു മരണപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് […]
Read more

തുല്യവേതനം നല്‍കി സാമന്ത; ചരിത്രതീരുമാനമെന്ന് ആരാധകർ

സിനിമയില്‍ തുല്യ വേതനം നല്‍കി നടി സാമന്ത റുത്പ്രഭു. ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള തീരുമാനമാണ് സാമന്ത എടുത്തിരിക്കുന്നത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായിരിക്കാം സാമന്ത എന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘വുമണ്‍ ഇന്‍ സിനിമ’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ […]
Read more

ശിവകാർത്തികേയൻ്റെ രജനിമുരുകൻ വീണ്ടും തിയറ്ററുകളിലേക്ക്

തമിഴ് സിനിമമേഖലയിലെ യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ശിവകാർത്തികേയൻ. തൻ്റെ കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം സൂപ്പർതാര പദവിയിലേക്കാണ് ശിവകാർത്തികേയൻ്റെ കുതിപ്പ്. ശിവകാര്‍ത്തികേയൻ നായകനായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രജനിമുരുകൻ. ഫാമിലി എൻ്റർടെയ്നറായി എത്തി വലിയ വിജയം നേടിയ ചിത്രം റീറിലിസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മാര്‍ച്ച് 14നാണ് രജനിമുരുകൻ തിയറ്റുകളിലേക്ക് വീണ്ടും എത്തുന്നത്. പൊൻറാമാണ് രജനിമുരുകൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീർത്തി സുരേഷ് നായികയായി എത്തിയ […]
Read more

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ 14 ന് എത്തും

പി.ആർ. സുമേരൻ കൊച്ചി: ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും, ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ ഈ മാസം 14 ന് റിലീസ് ചെയ്യും. 2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം […]
Read more

യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍

മുംബൈ: പ്രശസ്ത റാപ്പര്‍ യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍. ഹണി സിങ്ങിന്റെ ‘മാനിയാക്’ എന്ന ഗാനത്തില്‍ അശ്ലീലത ആരോപിച്ചാണ് നീതു ചന്ദ്ര ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഗാനത്തിന്റെ വരികള്‍ മാറ്റാന്‍ കേസിലെ കക്ഷികളോട് കോടതി നിര്‍ദ്ദേശിക്കണമെന്ന് നീതു ചന്ദ്ര ഹര്‍ജിയില്‍ പറയുന്നു. ഈ ഗാനം ‘പ്രകടമായി പരസ്യമായി ലൈംഗികത ചിത്രീകരിക്കുന്നു’ എന്നും ‘സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി കാണിക്കുന്നു’ എന്നും ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി […]
Read more

പ്രണയ ജീവിതം അവസാനിപ്പിച്ച് തമന്നയും വിജയ് വര്‍മ്മയും

ദീര്‍ഘകാലം നീണ്ട പ്രണയബന്ധത്തിന് അവസാനം കുറിച്ച് അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്. വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തതാണ്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും എന്നും അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer