Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: father

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമായ എയര്‍ കമ്മഡോര്‍ എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഉച്ചയ്ക്ക് 1.30ന് കുഡ്‌ലു ഗേറ്റിലെ രുദ്ര ഭൂമിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ച വരെ ബെലന്തൂരിലെ എപ്‌സിലോണ്‍ വില്ലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ലാണ് വിരമിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെയും കേന്ദ്ര രാഷ്ട്രീയത്തിലെയും മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.
Read more

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം […]
Read more

21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. 21 വയസ്സുള്ള മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. […]
Read more

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍

മുംബൈ: ചേക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിന് നാല് വയസ്സുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍ ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് […]
Read more

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വായിലിട്ട പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: പരാതിയുമായി അമ്മ

മെംഗളൂരു: അച്ഛൻ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14ന് ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചു തുടങ്ങി. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ അല്ല, പകരം ‘മാതാപിതാക്കൾ: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധിയുമായി ഹെെക്കോടതി. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായ വിധിയുണ്ടായത്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
Read more

മകൾ കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയിൽ

കർണാടക: യുവതി കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. ക‍ർണ്ണാടക സ്വദേശികളായ മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. എന്നാൽ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തിൽ താൽപര്യമില്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാർ നൽകിയ പരാതി […]
Read more

13 വയസുകാരന് കാർ ഓടിക്കാൻ നല്‍കി; കോഴിക്കോട് പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

പത്തനംതിട്ടയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: കോന്നി കൂടലില്‍ മദ്യലഹരിയില്‍ പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കൂടല്‍ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവായ വ്യക്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ബെല്‍റ്റ് പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കുട്ടി വേദന കൊണ്ട് കരയുന്നതും ദൃശ്യങ്ങളില്‍ […]
Read more

തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി അച്ഛൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെണ്ണിയൂര്‍ വവ്വാമൂലയില്‍ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛന്‍. നീതുവിന്റെ ഭാര്‍ത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വൃക്ക രോഗിയാണ്. വീടുപൂട്ടി പോയതിനെ തുടര്‍ന്ന് ഉച്ചമുതല്‍ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ലഭിച്ചിരുന്നില്ല. നീതു അജിത് റോബിനെതിരെ മുന്‍പ് ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡറും യുവതി വാങ്ങിയിരുന്നു. അജിത്ത് ബിനോയ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer