Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health

18-45 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം; സംസ്ഥാനത്തു മരണപ്പെട്ടത് 18,000 പേർ

കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 18,000 പേർ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ .ഹരിയാനയിലെ നിയമസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പൊതുജനാരോഗ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ് . 2020 മുതൽ ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായിരുന്നു.കോവിഡ്-19 അണുബാധയുമായോ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളുമായോ ഇതിന് ബന്ധമുണ്ടോ എന്ന, കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആശങ്ക അറിയിച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . 18-45 വയസ്സുവരെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പ്രധാന കാരണം രോഗനിർണയം നടത്താത്ത ഹൃദ്രോഗങ്ങളാണെന്നാണ് […]
Read more

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? തീര്‍ച്ചയായും വായിക്കണം

ഓഫീസില്‍ ജോലി ചെയ്യുമ്പോഴും വീട്ടില്‍ പണിയെടുക്കുമ്പോഴും ഉറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും അങ്ങനെ എപ്പോഴും സ്ഥിരമായി ഇയര്‍ഫോണില്‍ പാട്ടും മറ്റും കേള്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം. ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിക്കുറവിന് കാരണമാകാം. ഇത് ചെവിയുടെ ഉള്‍ഭാഗത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്താനും സാധ്യത കൂടുതലാണ്. ചെവിയില്‍ നിന്ന് തുടര്‍ച്ചയായി മുഴക്കം കേള്‍ക്കാറുണ്ടോ? ഇതും ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിക്കും തലച്ചോറിനും ക്ഷീണം ഉണ്ടാക്കാം. […]
Read more

ഈ 5 ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഇന്നത്തെ കാലത്ത് പ്രായമായവർക്ക് മാത്രമല്ല, കുട്ടികൾക്കും ചെറുപ്പക്കാർക്കുമെല്ലാം ഭീഷണിയാണ് ഹൃദയസ്തംഭനം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. അറ്റാക്കിന്റെ ഈ അഞ്ച് ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. താടിയെല്ല് വേദന ഹാർട്ട് അറ്റാക്കിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. അമിത ക്ഷീണമാണ് […]
Read more

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി പോലെ തോന്നുമെങ്കിലും അതിന്റെ തൊലിയിൽ ചെറിയ കറുത്ത പാടുകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അസ്പെർഗില്ലസ് നൈഗർ എന്ന ഫം​ഗസാണത്. കൂടുതൽ ദിവസത്തേക്കുള്ള ഉള്ളി ഒരുമിച്ച് വാങ്ങുന്നവരാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി വെക്കരുത്. ഇവ രണ്ടും പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. ഈർപ്പമില്ലാത്ത, […]
Read more

വേനലിൽ വില്ലനാകാൻ ചിക്കൻപോക്സ്; ശ്രദ്ധ വേണം

വേനൽ കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് ആശങ്കകളും ഉയരുന്നു. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സ് പടർത്തുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായു മാർഗം വൈറസ് വളരെ വേഗം അടുത്ത ആളിലേക്ക് പകരുന്നു. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പരീക്ഷാക്കാലം ആയതിനാൽ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരും എന്നതിനാൽ രോ​ഗബാധിതരുമായി സമ്പർക്കം തീർത്തും ഒഴിവാക്കണം. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകൾ കാണപ്പെടുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന […]
Read more

കണ്ണൂർ മെഡിക്കൽ കോളേജിൽ ലേബർ റൂം അടിച്ചുതകർത്തു : യുവാവ് അറസ്റ്റിൽ

കണ്ണൂർ : പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ലേബർ റൂം അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.​പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് റാഷിദ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ യുവാവ് […]
Read more

പ്രമേഹരോഗികള്‍ക്ക് ആശ്വാസം: സെമാഗ്ലൂറ്റൈഡ് ജനറിക് പതിപ്പ് അടുത്ത മാസം വിപണിയിലേക്ക്

തൃശ്ശൂർ: ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമായ സെമാഗ്ലൂറ്റൈഡ് (Semaglutide) കുത്തിവെപ്പിന്റെ വില കുറഞ്ഞ ജനറിക് പതിപ്പ് അടുത്ത മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്കോ ഫാര്‍മയ്ക്കാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ഇതിനായുള്ള അനുമതി നല്‍കിയത്. നിലവില്‍ മരുന്നിന്റെ ഇന്ത്യന്‍ പേറ്റന്റ് കൈവശമുള്ള നോവോ നോര്‍ഡിസ്‌കിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണിത്.പ്രമേഹത്തോടൊപ്പം ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഈ മരുന്നിന് നിലവില്‍ 8,500 മുതല്‍ 25,000 രൂപ […]
Read more

ജില്ലയിൽ പനിയും ചിക്കൻ പോക്സും പടരുന്നു

കോഴിക്കോട് : ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ചിക്കൻ പോക്സും വർദ്ധിക്കുന്നു. മുൻപ് കടുത്തചൂടുള്ള സമയത്താണ് ചിക്കൻ പോക്സ് ഉണ്ടായിരുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയും എല്ലാ സമയത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗവ. ആശുപത്രികളില്‍ രണ്ടാഴ്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയത് 7,625 പേരാണ്. 35 പേര്‍ക്ക് മഞ്ഞപ്പിത്തവും ആറ് പേര്‍ക്ക് ഡെങ്കിപ്പനിയും മൂന്ന് പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഷിഗെല്ല കേസുകൾ രണ്ടെണ്ണം. മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കൻപോക്സിന് ചികിത്സ തേടിയവർ […]
Read more

കുമരകം ആശുപത്രിയിലെ രാത്രികാല സേവനം നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തം

കോട്ടയം: ബ്ലോക്ക് പഞ്ചായത്തിലെ മുൻ എൽ.ഡി.എഫ് ഭരണസമിതി കുമരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ രാത്രികാല മെഡിക്കൽ സേവന പദ്ധതി അട്ടിമറിച്ചതായി പരാതി. വലിയ ആവേശത്തോടെ നാടിന് സമർപ്പിച്ച ഈ അഭിമാന പദ്ധതി, ഇരു പഞ്ചായത്തുകളിലും ഭരണം മാറി ഒന്നര മാസം തികയുന്നതിന് മുൻപേ നിർത്തലാക്കിയത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയോടുള്ള യു.ഡി.എഫിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ജനകീയ ആരോഗ്യ സംവിധാനങ്ങളെ യു.ഡി.എഫ് എങ്ങനെയാണ് കാണുന്നത് […]
Read more

മണ്ണയ്ക്കനാട് ഗവ. യു.പി സ്കൂളിൽ മാലിന്യ നിക്ഷേപം; കൃഷിത്തോട്ടം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ പ്രതിഷേധം

കോട്ടയം: മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ട് സാമൂഹ്യവിരുദ്ധർ മാലിന്യത്തള്ളൽ കേന്ദ്രമാക്കുന്നതായി പരാതി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറെ അധ്വാനിച്ച് ഒരുക്കിയ പച്ചക്കറി കൃഷിയും ഗാർഡനുമാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം മൂലം നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ സ്കൂൾ പരിസരത്ത് കുന്നുകൂടിക്കിടക്കുകയാണ്. ഇത് കടുത്ത ആരോഗ്യഭീഷണിയും ദുർഗന്ധവും ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയെയും ബാധിക്കുന്നു. സ്കൂൾ സമയത്തിന് ശേഷം രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നത്. കൃഷിയിലൂടെ പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന […]
Read more
Advertisement
WhiteswanTV Footer