Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health

സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

കോഴിക്കോട് :ഹെൽത്തി കേരള മിഷന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നവർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് നിലവിലുണ്ടോ എന്നതും, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ടുകളും, മാലിന്യ നിർമാർജ്ജന സംവിധാനങ്ങളും, ശുചിമുറികളുടെ നിലയും, പുകവലി നിരോധന ബോർഡുകളുടെ നിലവാരവും അധികൃതർ വിലയിരുത്തി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില വിമുക്ത മേഖലകളാക്കുന്നതിനുള്ള നിർദേശങ്ങളും പരിശോധനാ സംഘത്തിൻ്റെ ഭാഗത്ത് നിന്ന് നൽകി.പരിശോധനാ സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, […]
Read more

പുകയിലരഹിതമായി മൂര്‍ക്കനാട് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍

മൂര്‍ക്കനാട് : ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. മങ്കട ഗവ. കോളേജില്‍ നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുകയില രഹിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവ് അടയാളപ്പെടുത്തുകയും ആ പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക, പൊതുസ്ഥലങ്ങളില്‍ പുകവലി […]
Read more

“അത്രയും പേരെ ഉൾക്കൊള്ളാൻ ഉള്ള സൗകര്യം അവിടെ ഇല്ല”; ഡോ.ഹാരീസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗി മരണപ്പെട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹാരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും ഹാരീസ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരീസ് ചിറയ്ക്കൽ ആരോപിച്ചു. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ […]
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വേണുവിന്റെ മരണം; ക്രിയാറ്റിന്‍ ലെവല്‍ സംബന്ധിച്ച വാദം തെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്ത് വന്നു. വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്നാണ് ചികിത്സാരേഖ തെളിയിക്കുന്നത് . ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം […]
Read more

രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് എന്തിന്‌?

രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവന്ന ലൈറ്റുകള്‍ക്ക് കൂടുതല്‍ തരംഗദൈര്‍ഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയില്‍ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇനി രാത്രി ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം, പുലര്‍ച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ […]
Read more

അപകടം വെള്ളത്തിൽ; തലച്ചോറ് തിന്നുന്ന അമീബ

മനുഷ്യന്റെ നിത്യജീവിതത്തില്‍ ജലം അനിവാര്യമാണ്. രാവിലെ പല്ലുതേക്കാനും കുളിക്കാനും, രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുഖം കഴുകാനും, വെള്ളം ഇല്ലാതെ ഒരു നിമിഷം പോലും കേരളക്കാര്‍ ചിന്തിക്കാന്‍ കഴിയില്ല. എന്നാൽ, ജീവന്റെ അടിസ്ഥാനമായ ഈ വെള്ളം, ചില സാഹചര്യങ്ങളില്‍ നമ്മുടെ തലച്ചോറിലേക്ക് കടന്ന് അതിനെ നശിപ്പിക്കുന്ന ഭീകരജീവിയുടെ രൂപത്തില്‍ മരണവുമായി നമ്മുടെ സിരകളിലേക്ക് ഇരച്ചുകയറാം . അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന, പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ഈ രോഗം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കഥയല്ല. നമ്മുടെ […]
Read more

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് […]
Read more

എം.കെ.മുനീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോ. എം.കെ.മുനീര്‍ എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വിദഗ്ധരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. കൊടുവള്ളി മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Read more

കാന്‍സറിനെയും അതിജീവിക്കും; റഷ്യ വികസിപ്പിച്ച വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം വിജയം

മോസ്കോ: കാന്‍സറുമായി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷയുമായി റഷ്യ. റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ ‘എന്ററോമിക്സ്’ പരീക്ഷണങ്ങളില്‍ വിജയിച്ചുവെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിച്ചതായി പ്രഖ്യാപിച്ചു. രോഗികള്‍ക്ക് ട്യൂമര്‍ ചുരുങ്ങല്‍ അനുഭവപ്പെട്ടുവെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റഷ്യ പ്രഖ്യാപിച്ചു. വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. ഇനി വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് […]
Read more

കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്. അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട്. […]
Read more
Advertisement
WhiteswanTV Footer