Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HigherEducation

കേരളയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ല: റോജി എം ജോൺ

കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. രേഖ വിദ്യാർഥി സംഘടനകൾക്ക് […]
Read more

ദുബായിൽ പഠിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻ

ദുബായ്: ഉന്നതവിദ്യാഭ്യാസത്തിനായി ദുബായിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദുബായിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ, അധിക സൗജന്യ ലഗേജ് പരിധി, യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനുള്ള ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭിക്കും. വിദ്യാർഥികൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാമിലൂടെ […]
Read more

എംജി സർവകലാശാലയിൽ ചട്ടം മറികടന്ന് നിയമനമെന്ന് പരാതി; അധ്യാപക സംഘടന കോടതിയിലേക്ക്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിന് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതായി പരാതി. ബിജെപി സംഘടനാ നേതാവായ ഡോ. രാജു ഫ്രാൻസിസിനെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിന്റെ വകുപ്പ് മേധാവിയായി യുഡിഎഫ് നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് നിയമിച്ചെന്നാണ് ആരോപണം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. നാല് മാസം മുൻപാണ് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിന്റെ ഡയറക്ടറായി ഡോ. എസ്. അനസ് ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി നിലനിൽക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തെ സ്ഥാനത്ത് […]
Read more

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ്

തിരുവനന്തപുരം: ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും. എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ പഠന അവസരങ്ങൾ ഒരുക്കുന്നതിനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix