Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

തീവണ്ടിയാത്ര; ഇനി മുതൽ ആധാർ പരിശോധന കർശനം

കണ്ണൂർ: തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിറക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെയുള്ള ആധാറുകൾ പരിശോധിക്കണം. വ്യാജ ആധാറുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറിൽനിന്ന് എം-ആധാർ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് […]
Read more

അയ്യായിരം കടന്ന് കോവിഡ്; 24 മണിക്കൂറിനിടെ 4 മരണം, രണ്ട് പേർ മരിച്ചത് കേരളത്തിൽ

ദില്ലി:രാജ്യത്ത് അയ്യായിരം കടന്ന് കോവിഡ് കേസുകൾ. ആകെ നിലവിലുള്ള കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിതീകരിച്ചത്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ 31% കേരളത്തിലാണ്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ […]
Read more

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം […]
Read more

ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക്

ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ മൂലധനം ഉറപ്പാക്കാനും വിദേശ നിക്ഷേപ ഒഴുക്ക് വർധിപ്പിക്കാനും ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകളുടെ ഇന്ത്യന്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തുന്നത്. ഇതോടെ ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാനും ലയിപ്പിക്കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. രാജ്യത്തെ മുന്‍നിര പുതുതലമുറ ബാങ്കായ യെസ് ബാങ്കില്‍ ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോര്‍പ്പറേഷന് […]
Read more

ട്രംപിനോട് മധ്യസ്ഥത വഹിക്കാന്‍ ഒരിക്കലും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല: ശശി തരൂര്‍

വാഷിങ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദംതള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാക്കിസ്ഥാനുമായുളള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂര്‍ നയിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റിനോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, […]
Read more

13 കാരി മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ബിജെപി മുന്‍ വനിതാ നേതാവ് അറസ്റ്റില്‍

ഹരിദ്വാര്‍: 13 വയസ്സുകാരിയായ മകളെ ലൈംഗികമായി പിഡീപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തില്‍ ബിജെപി മുന്‍ വനിതാ നേതാവ് അറസ്റ്റില്‍. ഹരിദ്വാര്‍ ബിജെപിയുടെ മുന്‍ ഓഫിസ് ഭാരവാഹിയായിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ സുമിത് പട്വാളും പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു വനിതാ നേതാവ്. അമ്മയുടെ സംരക്ഷണയില്‍ നിന്ന് മാറി മകള്‍ അച്ഛനൊപ്പം താമസം ആരംഭിച്ചതിനു പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടി […]
Read more

ഇന്ത്യ- പാക്ക് പ്രശ്‌ന പരിഹാരത്തിന് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോള തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാനും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായം തേടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ഇസ്ലാമാബാദില്‍ യുഎസ് എംബസിയില്‍ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് പ്രശ്‌നപരിഹാരത്തിന് യുഎസിന്റെ ഇടപെടല്‍ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് വഹിച്ച പങ്കിനെ ഷെരീഫ് ശ്ലാഘിക്കുകയും ചെയ്തു. വിഷയത്തില്‍ യുഎസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സമയത്താണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറയുന്നത്. […]
Read more

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു: സംസ്ഥാനത്ത് 1487 രോഗികൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. 1487 രോഗികളാണ് കോവിഡ് രോഗബാധിതരായി കേരളത്തിലുളളത്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് […]
Read more

ജി-7 ഉച്ചകോടിയിൽ ഇന്ത്യക്ക് ക്ഷണമില്ല

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ജി-7 ഉച്ചകോടിക്ക് രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്.ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഈ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡ ആരോപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തൽ. കാനഡയിൽ നടക്കുന്ന ജി-7 ൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു വിദേശകാര്യ […]
Read more

വായു മലിനീകരണം: പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ്6 വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍. പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിന്യസിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ […]
Read more
Advertisement
WhiteswanTV Footer