Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഏഴ് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. Content: Uttarakhand helicopter crash: Seven dead
Read more

അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിന് മുകളില്‍ കുടുങ്ങിയ വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി

ഗുജറാത്ത്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി. ഹോസ്റ്റലിന് മുകളില്‍ തങ്ങിയിരുന്ന ഭാഗമാണ് ക്രെയിന്‍ ഉപയോഗിച്ച് താഴെ ഇറക്കിയത്. നാല് മണിക്കൂറോളം എടുത്താണ് വിമാനത്തിന്റെ ഭാഗം താഴെയിറക്കിയത്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗമാണ് ഹോസ്റ്റലില്‍ തങ്ങിയിരുന്നത്. ഇതാണ് ഇപ്പോള്‍ താഴെയിറക്കിയത്. ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളില്‍ വിശദമായ പരിശോധന നടത്തും. സ്ഥലത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടം പൂര്‍ണമായി മാറ്റാനുള്ള നടപടിയാണ് അടുത്തഘട്ടം നടക്കുക. വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റല്‍ […]
Read more

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു രാജസ്ഥാന്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറില്‍ കേരളത്തില്‍നിന്നും ആരുമില്ല. 109ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.PWBD (പേഴ്‌സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ്) വിഭാഗത്തില്‍ മൂന്നാം റാങ്ക് മലയാളി വിദ്യാര്‍ഥിനി കെ.കെ.ഷെഹിന്‍ സ്വന്തമാക്കി.ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഹേഷ് കുമാര്‍ 99.9999547 പെര്‍സന്റൈല്‍ സ്‌കോറോടെയാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയും മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷിയും രണ്ടാം സ്ഥാനം […]
Read more

വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ 171 വിമാന നമ്പര്‍ ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേക്ഷിക്കുന്നു.യാത്രക്കാരെ വേട്ടയാടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് […]
Read more

ഹൃദയാഘാതം: പ്രമുഖ ഇന്ത്യന്‍ വ്യവസായി സഞ്ജയ് കപൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി : പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോള്‍ തേനീച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന. നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവാണ്.2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. […]
Read more

ഗുജറാത്തിൽ വിമാനാപകടം; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. ലണ്ടനിലേക്ക് പോയാ യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്നുവീണത് ജനവാസമേഖലയിലാണ്. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നുവീണത്. Content: Plane crashes in Gujarat; 130 passengers on board
Read more

ശുഭാന്‍ഷു ശുക്ലയുടെ യാത്ര ചെലവ് എത്ര?

40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ 140 കോടി ജനങ്ങളുടെ അഭിമാനമാണ് ശുഭാന്‍ഷു ശുക്ല.1984-ല്‍ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയായിരുന്നു ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം. ശുഭാന്‍ഷു ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമാണ്. കൂടാതെ ഐഎസ്ആര്‍ഒയിലെ ബഹിരാകാശയാത്രികനാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിലേക്കുള്ള നാല് ബഹിരാകാശയാത്രികരില്‍ ഒരാളായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷന്‍ 4 (ആക്സ്-4) ന്റെ പൈലറ്റുകൂടിയാണ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും മൂലം ദൗത്യം […]
Read more

ആധാർ ബന്ധിപ്പിച്ചിട്ടില്ലേ?; ജൂലായ് ഒന്നുമുതൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല

ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലായ് ഒന്നു മുതൽ ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ സാധിക്കില്ല. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കും. റെയിൽവേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ കഴിയില്ല. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണ്. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി […]
Read more

യുഎസിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട സംഭവം; കോൺസുലേറ്റ് ഇടപെട്ടു

ന്യൂയോർക്ക്: ന്യൂജഴ്സിയിലെ നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട സംഭവത്തിൽ ഇന്ത്യൻകോൺസുലേറ്റ് ഇടപെട്ടു. കൈവിലങ്ങിട്ട് പൂട്ടി നിലത്ത് കിടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത്. രണ്ട് ദിവസം മുൻപ് വൈറലായ വിഡിയോയിൽ പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥർ നിലത്തുകിടത്തിയിരിക്കുന്ന യുവാവ് ഹരിയാൻവി ഭാഷയിൽ ‘ഞാൻ ഭ്രാന്തനല്ല, ഭ്രാന്തനായി ഇവർ ചിത്രീകരിക്കുകയാണ്’ എന്നു വിലപിക്കുന്നതു കാണാം. ഇന്തോ അമേരിക്കൻ ബിസിനസുകാരൻ കുനാൽ ജെയിൻ പങ്കുവച്ച വിഡിയോയ്ക്കൊപ്പം യുവാവിനു വിമാനയാത്ര നിഷേധിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു. യുവാവിനെ […]
Read more

ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച ശിശുവിനെ അവിടത്തെ ശിശുക്ഷേമ സമിതിക്കു കൈമാറും

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞ് ‘നിധി’യെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ കുട്ടിയെ ജാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി (CWC) ചെയര്‍മാന്‍ വിന്‍സെന്റ് ജോസഫ് വ്യക്തമാക്കി. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കുട്ടിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളായ മംഗളേശ്വറും രഞ്ജിതയും കുട്ടിയെ തിരികെ […]
Read more
Advertisement
WhiteswanTV Footer