Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ ആറ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാടെ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണംറിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ […]
Read more

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പരിശോധന നടത്തുന്നത് പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രതികളുടെ അനുമതി കൂടാതെ നുണപരിശോധന നടത്താൻ അനുമതി നൽകിയ പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. ആധുനിക അന്വേഷണ രീതികൾ ആവശ്യമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലായെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ […]
Read more

തീവ്രവാദികള്‍ക്ക് താക്കീതുമായി എസ്.ജയശങ്കര്‍; പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടെച്ചെന്ന് നേരിടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തീവ്രവാദികളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ എവിടെയാണെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചാല്‍, പാക്കിസ്ഥാനില്‍ ഉള്‍പ്പെടെ അവര്‍ എവിടെയായിരുന്നാലും ഞങ്ങള്‍ അവരെ വേട്ടയാടും. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങള്‍ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് […]
Read more

സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍:ആദ്യ ഒരുമാസം സൗജന്യ സേവനം

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും […]
Read more

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 1985-ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം.1991-ല്‍ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച ‘അഗ്നിസാക്ഷി’ പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘നമ്പര്‍ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോന്‍’ സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്. 2018-ലാണ് […]
Read more

വഴിക്കടവ് അപകടം: സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

വഴിക്കടവ് അപകടത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പന്നികളെ കൊള്ളാൻ അനുമതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അക്രമകാരികളായ വന്യമൃങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ടെന്നും കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും […]
Read more

ദേശീയ സുരക്ഷാ വിഷയം: 88% ജനങ്ങളും മോദിയെ വിശ്വസിക്കുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ.പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം, ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നുവെന്നാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ കണ്ടെത്തൽ. ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ നിലപാട് തീരുമാനിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോയെന്നായിരുന്നു ചോദ്യം.ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസമർപ്പിക്കുന്നവരാണ്. 11.94 […]
Read more

ലോകത്തിന്റെ ആയുധ കലവറയായി ഇസ്രായേല്‍

ലോകത്തിന്റെ ആയുദ്ധ കലവറയായി മാറുകയാണ് ഇസ്രായേൽ. ഇസ്രായേല്‍ സൈനിക കയറ്റുമതിയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ആയുധ വിൽപ്പനയിൽ പ്രധാന ശക്തികളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ല്‍ 14.8 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ അവര്‍ വിറ്റു. 2023 ലെ അവരുടെ മുന്‍ റെക്കോഡ് മറികടക്കുകയും ചെയ്തു. അയുധ കയറ്റുമതിയിലെ വാര്‍ഷിക വളര്‍ച്ച 13% ആണ്. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പലപ്പോഴും മുള്‍മുനയിലാണ്. വെടിനിര്‍ത്തലും, ധാരണങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. എന്നിട്ടും നിലയ്ക്കാത്ത ആയുധ കയറ്റുമതിയില്‍ ലോകം […]
Read more

ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ ഉത്തർപ്രദേശ് ഈ നേട്ടം സ്വന്തമാക്കും. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എൻഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2012 വരെ ഉത്തർപ്രദേശിൽ ലഖ്‌നൗ, വാരണാസി എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് കുശിനഗറിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം […]
Read more

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകള്‍ പാക്കിസ്ഥാന്‍ അയച്ചുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒന്നിനുപുറകെ ഒന്നായാണ് കത്തുകള്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നദീജല കരാര്‍ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചത്. പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച […]
Read more
Advertisement
WhiteswanTV Footer