Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഒഡിഷയിൽ ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീയെ ആക്രമിച്ചു

ഭുവനേശ്വർ: ഒഡിഷയിൽ കന്യാസ്ത്രീയെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു. ട്രെയിനിൽനിന്ന് പിടിച്ചിറക്കിയാണ് ആക്രമിച്ചത്. മതപരിവർത്തനം ആരോപിച്ചാണ് 29-കാരിയായ കന്യാസ്ത്രീയെ ആക്രമിച്ചത്. മേയ് 31-ന് രാത്രിയിൽ രാജധാനി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ട്രെയിനിൽ കന്യാസ്ത്രീയോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പ്രായപൂർത്തിയാകാത്ത സഹോദരനും ഉണ്ടായിരുന്നു. ഇവരെ കണ്ട ബജ്റംഗ്ദൾ പ്രവർത്തകൾ കുട്ടികളെ കടത്തും മത പരിവർത്തനവും ആരോപിച്ച് രാത്രി പതിനൊന്ന് മണിക്ക് കോർബ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. താൻ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാർഡുകളടക്കം […]
Read more

ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണം തുടരും; ഉത്തരവ് ശെരിവെച്ച് മദ്രാസ് ഹൈക്കോടതി

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഗെയിമുകളില്‍ രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ […]
Read more

മുഖ്യമന്ത്രി ഡൽഹിയിൽ; സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിക്ക് ശ്രമം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടികാഴ്ച. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടാൻ സർക്കാർ വീണ്ടും ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. സിൽവർ ലൈനിന് ബദൽ ആയുള്ള ഇ ശ്രീധരന്റെ പദ്ധതിക്ക് അനുമതി തേടും എന്നും വിവരമുണ്ട്. റെയിൽവേ വികസനത്തിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങളും കൂടികാഴ്ചയിൽ മുഖ്യമന്ത്രി പരാമർശിച്ചേക്കും. Content: CM in Delhi; Efforts to […]
Read more

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് കേരളത്തിൽ അൽപ്പം ശമനം ആയെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല. എന്നാൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]
Read more

ചൈനയെ മറികടന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമ്മിക്കുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയെ മറികടന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട്. 2025 ഏപ്രിലിൽ ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 76% വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 37 ലക്ഷമായിരുന്നു. […]
Read more

കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ബാധിക്കുമെന്നും ദേശീയ ഹരിതട്രൈബ്യൂണൽ

കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മുന്നറിപ്പ് നൽകിയിരിക്കുന്നത്. കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയുണ്ട്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ‌ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ […]
Read more

സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന; കേരളത്തിൽ മാത്രം 1400

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം വിലയിരുത്താനായാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേ‍‍ർക്കാണ് നിലവിൽ കോവിഡ് ഉള്ളത്. ഇതിൽ 1400 കോവിഡ് കേസുകൾ കേരളത്തിലാണ്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ […]
Read more

സിനിമ തീയറ്ററുകളിലെ ടിക്കറ്റ്, ഭക്ഷണപാനീയങ്ങൾ എന്നിവയുടെ വിലനിയന്ത്രിക്കണം; നിർദേശം നൽകി പവൻ കല്യാൺ

വിജയവാഢ: സംസ്ഥാനത്തുടനീളമുള്ള സിനിമ തീയറ്ററുകളിലെ ഭക്ഷണം, പാനീയങ്ങൾ, ടിക്കറ്റ് വില എന്നിവ നിയന്ത്രിക്കാൻ നിർദേശം നൽകിആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ജൂൺ 12 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന തന്റെ ഹരിഹര വീര മല്ലു എന്ന സിനിമയുടെ ടിക്കറ്റ് വില വർദ്ധനവ് ഉൾപ്പെടെ, തെലുങ്ക് ഫിലിം ചേംബർ വഴിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടേണ്ടതെന്ന് കല്യാൺ പറഞ്ഞു. “വില നിശ്ചയിക്കുന്നതിലും പ്രവർത്തനങ്ങൾ ന്യായമായ രീതിയിൽ നടപ്പാക്കുന്നതിനും സർക്കാർ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം” ആന്ധ്രപ്രദേശ് സിനിമ വകുപ്പ് മന്ത്രി കൂടിയായ പവന്‍ […]
Read more

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ മെയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനവുണ്ടായി. 1,47,928 പേരാണ് യാത്ര ചെയ്തത്. 1211 സർവീസുകളും കഴിഞ്ഞമാസം ഉണ്ടായിരുന്നു. അന്താരാഷ്ട്ര സർവീസിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായിരുന്നത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്. ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, […]
Read more

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്. ലക്നൗവിലെ സ്വകാര്യ ഹോട്ടലിലാകും ചടങ്ങുകൾ നടക്കുക. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് […]
Read more
Advertisement
WhiteswanTV Footer