Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കനത്ത മഴയിൽ കൃഷി നശിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉള്ളി കര്‍ഷകർ

കനത്ത മഴയിൽ കൃഷി നാശം ഉണ്ടായ കർഷകർക്ക് ഏക്കറിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരുടെ അസോസിയേഷന്‍. കഴിഞ്ഞ മാസം സംസ്ഥാനത്ത് ഉണ്ടായ കനത്തമഴയിൽ വിളനാശം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും നാഫെഡിനോടും സുതാര്യമായ ഉള്ളി സംഭരണം നടത്തണമെന്നും മഹാരാഷ്ട്ര രാജ്യ കണ്ട ഉത്പാദക് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 6 മുതല്‍ പെയ്ത കനത്ത മഴയിൽ ഉള്ളി […]
Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; മരണം 30 ആയി

ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ 30 പേർ മരിച്ചു. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എൻഎച്ച് -17 തകർന്നു. ഗതാഗതം തടസ്സപ്പെട്ടനിലയിലാണ്. ബോക്കോ, ചായ്ഗാവ് എന്നിവിടങ്ങളിൽ എൻഎച്ച്-17ന്റെ പ്രധാനഭാഗങ്ങൾ ഒലിച്ചുപോയതായായി റിപ്പോർട്ടിൽ പറയുന്നു. ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുമാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടത്. അസം, അരുണാചൽ, മേഘാലയ, മണിപ്പുർ, […]
Read more

കാട്ടാനയാക്രമണ൦; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബംഗാൾ: കൊൽക്കത്തയിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആലിപ്പുർദ്വാറിലാണ് സംഭവം നടന്നത്. മനോജ് ദാസ് (35), മകൾ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുപതോളം ആനകൾ കാടിറങ്ങി കുഞ്ജാന​ഗർ എന്ന ​ഗ്രാമത്തിലെത്തുകയായിരുന്നു. ഇതിലൊരു കൊമ്പനാന മനോജിനെ ആക്രമിച്ചു. മനോജിന്റെ നിലവിളി കേട്ട് കുഞ്ഞിനെയുമെടുത്തെത്തിയ മഖൻ റാണിയെയും കുഞ്ഞിനെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ​ഗ്രാമത്തിലാണ് […]
Read more

കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം കേരളത്തിലാണ്. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. […]
Read more

സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി

‍ഡൽഹി: സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂറെന്നും ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ചുറ്റിവന്ന വനിതാ നാവിക ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും. ബിഎസ്എഫിന്‍റെ അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നല്കി സേനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉയർത്തും. അതേസമയം പാകിസ്താൻ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകിയ […]
Read more

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂൺ 2നകം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംസ്ഥാനങ്ങളിലെ നിലവിലുള്ള സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് റിപ്പോർട് നൽകേണ്ടത്. ഓക്സിജൻ വിതരണം, ക്രിട്ടിക്കൽ കെയർ കിടക്കകൾ, വെന്റിലേറ്റർ സംവിധാനമുള്ള കിടക്കകൾ എന്നിവ ലഭ്യമാക്കണമെന്ന നിർദേശവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടവിധത്തിൽ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പോർട്ടലുകളിൽ കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണം. ജില്ലാ, താലൂക്ക് തലങ്ങളിലെ […]
Read more

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ നടക്കും

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ സുരക്ഷാ ഡ്രിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ നടക്കുക. ജമ്മുകശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Read more

പാകിസ്താനുവേണ്ടി ചാരപ്രവർത്തനം: യുവ എൻജിനിയർ പിടിയിൽ

മുംബൈ: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് താനെയിൽനിന്നുള്ള ജൂനിയർ എൻജിനിയറെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനിയറായിരുന്നതിനാൽ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ പ്രതിരോധവിവരങ്ങൾ നൽകിയെന്നാണ് വർമയ്ക്കെതിരേയുള്ള ആരോപണം. ഹണിട്രാപ്പിൽ കുടുക്കിയായിരുന്നു പാകിസ്താൻ ഏജൻസികൾ ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്നായി ചാരപ്രവർത്തനം നടത്തിയ ആളുകളെ […]
Read more

പഞ്ചാബില്‍ പടക്കനിര്‍മാണ ഫാക്ടറിയിലെ സ്‌ഫോടനത്തിൽ അഞ്ചുമരണം

ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബിലെ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം പൂർണമായും തകർന്നു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ല. Content: Five killed in explosion at firecracker factory in Punjab
Read more

50 ലക്ഷം കൈക്കൂലി; ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവന്വേശ്വർ: കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസ്സുകാരിൽ നിന്നും കൈക്കൂലിവാങ്ങിയതിനാണ് ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ റവന്യൂ സർവ്വീസ് 2013 ബാച്ച് ഓഫീസറാണ് ചിന്തൻ രഘുവൻശി. ചിന്തൻ രഘുവൻശിയെ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം […]
Read more
Advertisement
WhiteswanTV Footer